ജി​ല്ലാ സെ​ല​ക‌്ഷ​ൻ ചെ​സ് ടൂ​ർ​ണ​മെ​ന്‍റ് സ​മാ​പി​ച്ചു
Thursday, April 18, 2019 12:24 AM IST
ക​ൽ​പ്പ​റ്റ: ചെ​സ് അ​സോ​സി​യേ​ഷ​ൻ വ​യ​നാ​ടി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മീ​ന​ങ്ങാ​ടി ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ ന​ട​ത്തി​യ ജി​ല്ലാ സെ​ല​ക‌്ഷ​ൻ ചെ​സ് ടൂ​ർ​ണ​മെ​ന്‍റ് സ​മാ​പി​ച്ചു. ഒ​ന്പ​ത് വ​യ​സി​നും 15 വ​യ​സി​നും താ​ഴെ​യു​ള്ള ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​ക വി​ഭാ​ഗ​ങ്ങ​ളാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി​യ​ത്.
വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ കു​ട്ടി​ക​ൾ എ​റ​ണാ​കു​ള​ത്ത് 27 മു​ത​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന ചെ​സ് മ​ത്സ​ര​ങ്ങ​ളി​ൽ വ​യ​നാ​ടി​നെ പ്ര​തി​നി​ധീ​ക​രി​ക്കും. ഇ​ന്ത്യ​ൻ ചെ​സ് അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി വി.​ആ​ർ. സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്ര​സി​ഡ​ന്‍റ് പി.​എ​സ്. വി​നീ​ഷ് വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു. ഐ​സി​എ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​ർ. ര​മേ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ബി​ജു, മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് ചെ​സ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എം. മ​നീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഒ​ന്പ​ത് വ​യ​സി​ന് താ​ഴെ​യു​ള്ള ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ഷാ​രോ​ണ്‍ ബി​ജു, റി​തു​ൽ കൃ​ഷ്ണ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ എ​ൻ.​കെ. അ​മീ​ന, എം.​എ​സ്. അ​നു​ഷ, 15 വ​യ​സി​ൽ താ​ഴെ​യു​ള്ള ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ എം.​എ​സ്. ആ​ബേ​ൽ, അ​ഭി​ന​വ് സ​ത്യ​ജി​ത്ത് പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ഹ​രി​പ്രി​യ രാ​ജ്, ജാ​ന ആ​ല​ങ്ക​ൽ എ​ന്നി​വ​ർ സം​സ്ഥാ​ന ചെ​സ് മ​ത്സ​ര​ങ്ങ​ളി​ൽ വ​യ​നാ​ടി​നെ പ്ര​തി​നി​ധീ​ക​രി​ക്കും.