ജീ​വി​താ​ന്ത്യം വ​രെ വയനാടിന്‍റെ ഒപ്പമു​ണ്ടാ​കും:​ രാ​ഹു​ൽ ഗാ​ന്ധി
Thursday, April 18, 2019 12:24 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: നി​ങ്ങ​ളു​ടെ ഒ​രു മ​ക​നാ​യി സ​ഹോ​ദ​ര​നാ​യി ഒ​രു വ​യ​നാ​ട്ടു​കാ​ര​നാ​യി ജീ​വി​താ​ന്ത്യം വ​രെ നി​ങ്ങ​ളോ​ടൊ​പ്പം ഉ​ണ്ടാ​കു​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി. വ​യ​നാ​ട്ടി​ൽ നി​ന്നും ജ​യി​ച്ചു​പോ​യാ​ൽ രാ​ഹു​ൽ വ​യ​നാ​ട്ടി​ലേ​ക്ക് തി​രി​ഞ്ഞ് പോ​ലും നോ​ക്കി​ല്ലെ​ന്നു​ള്ള ബി​ജെ​പി ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ക്ഷി​ക​ളു​ടെ രാ​ഷ്്‌ട്രീയ പ്ര​ചാ​ര​ണ​ത്തി​ന് മ​റു​പ​ടി​യാ​ണ് രാ​ഹു​ലി​ന്‍റെ ഈ ​വാ​ക്കു​ക​ൾ.
സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വ​യ​നാ​ട് മ​ണ്ഡ​ല​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ്ര​ശ്ന​ങ്ങ​ളെ​പ്പ​റ്റി​യാ​ണ് 16 മി​നി​റ്റ് നീ​ണ്ട പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞ​ത്. വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ നി​ര​വ​ധി ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വി​ക്കു​ന്നു​ണ്ടെ​ന്ന് എ​നി​ക്ക് ബോ​ധ്യ​മാ​യി എ​ന്ന് പ​റ​ഞ്ഞാ​ണ് രാ​ത്രി യാ​ത്ര നി​രോ​ധ​ന​ത്തെ​പ്പ​റ്റി പ​റ​ഞ്ഞ​ത്.
രാ​ത്രി യാ​ത്ര നി​രോ​ധ​നം മൂ​ലം ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന വ​യ​നാ​ട​ൻ ജ​ന​ത​യോ​ടൊ​പ്പം ചേ​ർ​ന്നു​നി​ന്ന് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം ഉ​ണ്ടാ​ക്കും. അ​തോ​ടൊ​പ്പം മ​നു​ഷ്യ​രും മൃ​ഗ​ങ്ങ​ളും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​വും ഇ​വി​ടെ നി​ല​നി​ൽ​ക്കു​ന്നു.
ഇ​ത് ഒ​രു പ്ര​ശ്ന​മാ​യി കാ​ണാ​തെ പ​രി​ഹാ​രം കാ​ണ​ലാ​ണ് വേ​ണ്ട​ത്. വ​യ​നാ​ടി​ന്‍റെ ആ​രോ​ഗ്യ​രം​ഗത്ത് പുരോഗതി നേടാന്‌ വേ​ണ്ട എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഒപ്പം​ നി​ന്ന് കൊ​ണ്ട് ചെ​യ്യു​മെ​ന്ന് രാ​ഹു​ൽ പ​റ​ഞ്ഞു.
എ​ന്‍റെ ഹൃ​ദ​യ​വി​കാ​രം മ​ൻ​കി​ബാ​ത്ത് പ​റ​യ​ല​ല്ല. ന​രേ​ന്ദ്ര​മോ​ദി​യെ​പ്പൊ​ലെ ക​പ​ട വാ​ഗ്ദാ​നം ന​ൽ​കി പോ​കാ​ന​ല്ല ഞാ​ൻ വ​രു​ന്ന​ത്.ജനങ്ങ​ളു​ടെ വി​കാ​ര വി​ചാ​ര​ങ്ങ​ളും പ്ര​ശ്ന​ങ്ങ​ളും അ​നു​ഭ​വി​ച്ച് അ​റി​ഞ്ഞ്, പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ ജ​ന​ങ്ങ​ളോ​ടൊ​പ്പം ഞാ​ൻ ഉ​ണ്ടാ​കും.
ന​രേ​ന്ദ്ര​മോ​ദി അ​വ​രു​ടെ ആ​ശ​യ​ങ്ങ​ൾ ജ​ന​ങ്ങ​ളു​ടെ മേ​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. ഇ​ന്ത്യ​ക്ക് ഒ​രു ച​രി​ത്ര​മു​ണ്ട്. അ​ല്ലാ​തെ മോ​ദി​യു​ടെ​യും ബി​ജെ​പി​യു​ടെ​യും ച​രി​ത്ര​മ​ല്ല പ​ഠി​പ്പി​ക്കേ​ണ്ട​ത്.
വ​ള​രെ സ​മാ​ധാ​ന​ത്തോ​ടെ​യും സൗ​ഹാ​ർ​ദ്ദ​ത്തോ​ടെ​യും ജീ​വി​ക്കു​ന്ന ഒ​രു ജ​ന​ത​യാ​ണ് വ​യ​നാ​ട്ടി​ലു​ള്ള​ത്.
ലോ​ക​ത്തി​ലെ എ​ല്ലാ​യി​ട​ത്തും വ​യ​നാ​ടി​ന്‍റെ ഈ ​സാ​ഹോ​ദ​ര്യം അ​റി​യ​ണം. നി​ങ്ങ​ളു​ടെ മു​ന്നി​ൽ നി​ൽ​ക്കാ​ൻ എ​നി​ക്ക് അ​ഭി​മാ​ന​മു​ണ്ട്.
ഒ​രു രാ​ഷ്്‌ട്രീയ​ക്കാ​ര​ന്‍റെ രൂ​പ​ത്തി​ല​ല്ല, ഒ​രു മ​ക​ൻ, സ​ഹോ​ദ​ര​ൻ, കൂ​ട്ടു​കാ​ര​ൻ എ​ന്ന നി​ല​യി​ലാ​ണ് ഞാ​ൻ നി​ങ്ങ​ളു​ടെ മു​ന്നി​ൽ നി​ൽ​ക്കു​ന്ന​ത്.
കു​റ​ഞ്ഞ നാ​ളു​ക​ളി​ലേ​ക്ക​ല്ല ജീ​വി​ത​കാ​ലം മു​ഴു​വ​ൻ നി​ങ്ങ​ളോ​ടൊ​പ്പം ഉ​ണ്ടാ​കു​മെ​ന്ന് ഒ​രി​ക്ക​ൽ​കൂ​ടി ഓ​ർ​മ്മ​പ്പെ​ടു​ത്തി​ക്കൊണ്ടാ​ണ് രാഹുല്‌ പ്ര​സം​ഗം അ​വ​സാ​നി​പ്പി​ച്ച​ത്.