ഒ​ാർ​മ്മ​ക​ൾ ചി​ക​ഞ്ഞ് വി​ജ​യേ​ട്ട​ൻ
Thursday, April 18, 2019 12:24 AM IST
മാ​ന​ന്ത​വാ​ടി: വി​ജ​യേ​ട്ട​ന്‍റെ ഒ​ാർ​മ്മ​ക​ൾ​ക്ക് ഒരു കോ​ട്ടവും സം​ഭ​വി​ച്ചി​ട്ടി​ല്ല. ശ്രീ​പെ​രു​ന്പ​ത്തൂ​രി​ൽ കൊ​ല്ല​പ്പെ​ട്ട മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ ചി​താ​ഭ​സ്മം 1991ൽ ​തി​രു​നെ​ല്ലി​യി​ൽ നി​മ​ഞ്ജ​നം ചെ​യ്ത​ത് വി​ജ​യേ​ട്ട​ന് ഇ​ന്നും ഓ​ർ​മ​യു​ണ്ട്.
ക്ഷേ​ത്ര​ത്തി​ൽ നി​ര​വ​ധി വ​ർ​ഷ​ങ്ങ​ളാ​യി ജോ​ലി ചെ​യ്ത് വ​രു​ന്ന​യാ​ളാ​ണ് തി​രു​നെ​ല്ലി പ്ര​ദേ​ശ​ത്തു​കാ​രു​ടെ വി​ജ​യ​ട്ടേ​ൻ. അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി കെ. ​ക​രു​ണാ​ക​ര​ൻ, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യി​രു​ന്ന എ.​കെ. ആ​ന്‍റ​ണി, ര​മേ​ശ് ചെ​ന്നി​ത്ത​ല, എം. ​ക​മ​ലം, കെ.​കെ. രാ​മ​ച​ന്ദ്ര​ൻ, രാ​ഘ​വ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് രാ​ജീ​വ് ഗാ​ഡി​യു​ടെ ചി​താ​ഭ​സ്മം തി​രു​നെ​ല്ലി പാ​പ​നാ​ശ​നി​യി​ൽ നി​മ​ഞ്ജ​നം ചെ​യ്ത​ത്.
അ​ന്ന് തി​രു​നെ​ല്ലി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം വ​ന​മാ​യി​രു​ന്നു. ഇ​ന്ന് കാ​ണു​ന്ന വി​ക​സ​നം അ​ന്നു​ണ്ടാ​യി​രു​ന്നി​ല്ല. രാ​ജീ​വ് ഗാ​ന്ധി​യു​ടെ ചി​താ​ഭ​സ്മം നി​മ​ഞ്ജ​നം ചെ​യ്ത​തി​ന് ശേ​ഷ​മാ​ണ് ക്ഷേ​ത്രം പ്ര​സി​ദ്ധ​മാ​യ​തും ഏ​റെ പു​രോ​ഗ​തി പ്രാ​പി​ച്ച​തെ​ന്നും വി​ജ​യേ​ട്ടൻ പ​റ​യു​ന്നു.