ജാ​ലി​യ​ൻ വാ​ലാ​ബാ​ഗ് ശ​താ​ബ്ദി ആ​ച​ര​ണം: നാ​ട​കം അ​വ​ത​രി​പ്പി​ച്ചു
Thursday, April 18, 2019 12:26 AM IST
ക​ൽ​പ്പ​റ്റ: രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​നു ജാ​ലി​യ​ൻ വാ​ലാ​ബാ​ഗ് സം​ഭ​വം പ്ര​മേ​യ​മാ​ക്കി കെ​പി​സി​സി ഒ​ബി​സി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ജാ​ലി​യ​ൻ വാ​ലാ​ബാ​ഗ് എ​ന്ന പേ​രി​ൽ ഒ​രു​ക്കി​യ നാ​ട​കം ടൗ​ണ്‍ ഹാ​ളി​ൽ അ​വ​ത​രി​പ്പി​ച്ചു. ജാ​ലി​യ​ൻ വാ​ലാ​ബാ​ഗ് ശ​താ​ബ്ദി ആ​ച​ര​ണ​വും ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി.
കോ​ണ്‍​ഗ്ര​സ് ഒ​ബി​സി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് അ​ഖി​ലേ​ന്ത്യാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ബാ​ല​ച​ന്ദ്ര വ​ഗേ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ചെ​യ​ർ​മാ​ൻ ആ​ർ.​പി. ശി​വ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ സു​മേ​ഷ് അ​ച്യു​ത​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ജീ​വ​ൻ പി. ​മ​ട​ക്കി​മ​ല, ഒ.​പി. മു​ഹ​മ്മ​ദു​കു​ട്ടി, ഷെ​മീ​ർ മാ​ണി​ക്യം, നൗ​ഫ​ൽ കൈ​പ്പ​ഞ്ചേ​രി, സ​ജാ​ത ദി​ലീ​പ്, ഷീ​ജ സ​തീ​ഷ്, സ​തി മ​ധു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബോ​ബ​ൻ മാ​ട്ടു​മ​ന്ത​യാ​ണ് നാ​ട​ക സം​വി​ധാ​യ​ക​ൻ. കെ.​വി. മ​നോ​ജി​ന്‍റേ​താ​ണ് ര​ച​ന. 25 അ​ഭി​നേ​താ​ക്ക​ളും അ​ഞ്ച് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് നാ​ട​ക​സം​ഘം. കേ​ര​ള​ത്തി​ലെ 20 ലോ​ക​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും നാ​ട​കം അവതരിപ്പിക്കു​ന്നു​ണ്ട്.