നീ​ല​ഗി​രി മ​ണ്ഡ​ല​ത്തി​ൽ പ​ത്ത് സ്ഥാ​നാ​ർ​ഥി​ക​ൾ
Thursday, April 18, 2019 12:26 AM IST
ഗൂ​ഡ​ല്ലൂ​ർ: ത​മി​ഴ്നാ​ട് ഇ​ന്ന് പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്പോ​ൾ നീ​ല​ഗി​രി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ പ​ത്ത് സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. എ. ​രാ​ജ (ഡി​എം​കെ മു​ന്ന​ണി), എം. ​ത്യാ​ഗ​രാ​ജ​ൻ (എ​ഐ​എ​ഡി​എം​കെ മു​ന്ന​ണി). അ​ശോ​ക് കു​മാ​ർ (ബി​എ​സ്പി), അ​ഡ്വ. രാ​ജേ​ന്ദ്ര​ൻ (മ​ക്ക​ൾ നീ​തി​മ​യ്യം), എം. ​രാ​മ​സ്വാ​മി(​അ​മ്മാ​മ​ക്ക​ൾ മു​ന്നേ​റ്റ ക​ഴ​കം), അ​റു​മു​ഖം, സു​ബ്ര​ഹ്മ​ണ്യ​ൻ, നാ​ഗ​രാ​ജ്, രാ​ജ​ര​ത്നം, കെ. ​രാ​ജ (സ്വ​ത​ന്ത്ര​ർ) തു​ട​ങ്ങി​യ​വ​രാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.
ഇ​തി​ൽ ഡി​എം​കെ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി എ. ​രാ​ജ​യും എ​ഐ​എ​ഡി​എം​കെ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി എം. ​ത്യാ​ഗ​രാ​ജ​നും ത​മ്മി​ലാ​ണ് ക​ടു​ത്ത മ​ത്സ​രം.
1611 പോ​ളിം​ഗ് ബൂ​ത്തു​ക​ളാ​ണ് മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്. ഇ​തി​ൽ 121 എ​ണ്ണം പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളാ​ണ്. നീ​ല​ഗി​രി ജി​ല്ല​യി​ൽ 79 പ്ര​ശ്ന ബാ​ധി​ത ബൂ​ത്തു​ക​ളും ഭ​വാ​നി സാ​ഗ​ർ, അ​വി​നാ​ശി, മേ​ട്ടു​പാ​ള​യം എ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ 42 പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളു​മാ​ണു​ള്ള​ത്. ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ പ്ര​ശ്ന ബാ​ധി​ത ബൂ​ത്തു​ക​ളി​ൽ അ​തീ​വ സു​ര​ക്ഷ​യാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കേ​ന്ദ്ര-​അ​ർ​ധ സൈ​നി​ക വി​ഭാ​ഗ​ത്തി​ലെ സൈ​നി​ക​രും തോ​ക്കേ​ന്തി​യ പോ​ലീ​സു​കാ​രു​മാ​ണ് ബൂ​ത്തു​ക​ളി​ൽ കാ​വ​ൽ നി​ൽ​ക്കു​ന്ന​ത്.
നീ​ല​ഗി​രി മ​ണ്ഡ​ല​ത്തി​ൽ 7786 പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക്കു​ള്ള​തെ​ന്ന് മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ജെ. ​ഇ​ന്ന​സെ​ന്‍റ് ദി​വ്യ അ​റി​യി​ച്ചു. നീ​ല​ഗി​രി ജി​ല്ല​യി​ൽ മാ​ത്രം 3339 പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രു​ണ്ട്. ഭി​ന്ന​ശേ​ഷി​ക്കാ​രെ ബൂ​ത്തു​ക​ളി​ലെ​ത്തി​ക്കു​ന്ന​തി​ന് 564 വീ​ൽ ചെ​യ​റു​ക​ളും ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട്.
69 അം​ഗ ഇ​ല​ക‌്ഷ​ൻ ഫ്ലയിം​ഗ് സ്ക്വാ​ഡ് മ​ണ്ഡ​ല​ത്തി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന​യാ​ണ് ന​ട​ത്തു​ന്ന​ത്. മ​തി​യാ​യ രേ​ഖ​ക​ൾ ഇ​ല്ലാ​ത്ത 7.74 കോ​ടി രൂ​പ നീ​ല​ഗി​രി മ​ണ്ഡ​ല​ത്തി​ൽ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. 5404 വോ​ട്ട​ർ​മാ​ർ​ക്ക് ത​പാ​ൽ വോ​ട്ട് ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ഇ​തി​ൽ 4098 പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​താ​ത് പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ വോ​ട്ട് ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. രാ​വി​ലെ ഏ​ഴ് മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് പോ​ളിം​ഗ്.