പി.​പി.​ സു​നീ​ർ റോ​ഡ് ഷോ ​ന​ട​ത്തി
Friday, April 19, 2019 12:25 AM IST
നി​ല​ന്പൂ​ർ: എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​പി.​സു​നീ​റി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം റോ​ഡ് ഷോ ​സം​ഘ​ടി​പ്പി​ച്ചു. സി​പി​എം അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി വ​ണ്ടൂ​രി​ൽ പ​ങ്കെ​ടു​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന ന​ഗ​രി​യി​ലേ​ക്കാ​ണ് വ​ഴി​ക്ക​ട​വി​ൽ നി​ന്ന് വ​ണ്ടൂ​രി​ലേ​ക്ക് റോ​ഡ് ഷോ ​ന​ട​ത്തി​യ​ത്.
തു​റ​ന്ന വാ​ഹ​ന​ത്തി​ൽ വോ​ട്ട​ർ​മാ​രെ അ​ഭി​വാ​ദ്യം ചെ​യ്ത സ്ഥാ​നാ​ർ​ഥി പി.​പി.​സു​നീ​ർ മു​ന്നി​ൽ നീ​ങ്ങി. അ​ക​ന്പ​ടി​യാ​യി നൂ​റു​ക​ണ​ക്കി​ന് ബൈ​ക്കു​ക​ളി​ലും ഓ​ട്ടോ​റി​ക്ഷ​ക​ളി​ലും കാ​റു​ക​ളി​ലും ജീ​പ്പു​ക​ളി​ലും കൊ​ടി​ക​ളും സ്ഥാ​നാ​ർ​ഥി​യു​ടെ ബാ​ന​റു​ക​ളു​മേ​ന്തി ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​രും അ​ണി​നി​ര​ന്നു.വ​ഴി​ക്ക​ട​വ് മു​ത​ൽ വ​ണ്ടൂ​ർ വ​രെ​യു​ള്ള റോ​ഡ് ചെ​ങ്ക​ട​ലാ​ക്കി മാ​റ്റി​യാ​ണ് ആ​റോടെ റോ​ഡ് ഷോ ​വ​ണ്ടൂ​രി​ൽ സ​മാ​പി​ച്ച​ത്. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സ്ഥാ​നാ​ർ​ത്ഥി​ത്വം എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ത്മ​വീ​ര്യം ഒ​ട്ടും ചോ​ർ​ത്തി​യി​ട്ടി​ല്ലെ​ന്ന് കാ​ണി​ക്കു​ന്ന​താ​യി റോ​ഡ് ഷോ ​മാ​റി. സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലെ റോ​ഡ് ഷോ​ക്ക് ശേ​ഷ​മാ​ണ് സു​നീ​ർ നി​ല​ന്പൂ​രി​ലെ റോ​ഡ് ഷോ​യി​ൽ പ​ങ്കെ​ടു​ത്ത​ത്.
പൂ​ക്കോ​ട്ടും​പാ​ടം: പൂ​ക്കോ​ട്ടും​പാ​ടം ടൗ​ണി​ൽ അ​മ​ര​ന്പ​ലം എ​ൽ​ഡി​എ​ഫ് ക​മ്മി​റ്റി റോ​ഡ് ഷോ ​ന​ട​ത്തി. വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​പി.​സു​നീ​റി​ന്‍റെ തെ​രെ​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ർ​ഥം ആ​ണ് റോ​ഡ് ഷോ ​ന​ട​ത്തി​യ​ത്. വി​ല്ലേ​ജ് ഓ​ഫീ​സ് പ​രി​സ​ര​ത്തു​നി​ന്നും ആ​രം​ഭി​ച്ച് അ​ങ്ങാ​ടി ചു​റ്റി കാ​ളി​കാ​വ് റോ​ഡി​ൽ അ​വ​സാ​നി​ച്ച ഷോ​യി​ൽ മ​ഴ​യെ അ​വ​ഗ​ണി​ച്ച് നൂ​റ് ക​ണ​ക്കി​ന് സ്ത്രീ​ക​ൾ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​യോ​ഗം മ​ഹി​ളാ​സം​ഘം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ക​മ​ലാ സ​ദാ​ന​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​നീ​ഷാ ക​ട​വ​ത്ത് അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. സി​പി​എം നി​ല​ന്പൂ​ർ ഏ​രി​യാ സെ​ന്‍റ​ർ അം​ഗം പി.​ശി​വാ​ത്മ​ജ​ൻ, സി​പി​ഐ നി​ല​ന്പൂ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ആ​ർ.​പാ​ർ​ത്ഥ​സാ​ര​ഥി, സി​പി​എം അ​മ​ര​ന്പ​ലം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി വി.​കെ.​അ​ന​ന്ത​കൃ​ഷ്ണ​ൻ, സി​പി​ഐ അ​മ​ര​ന്പ​ലം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കു​ന്നു​മ്മ​ൽ ഹ​രി​ദാ​സ​ൻ, അ​മ​ര​ന്പ​ലം സി​ഡി​എ​സ് അ​ധ്യ​ക്ഷ മാ​യാ ശ​ശി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മു​ക്കം: മ​ല​യോ​ര​ത്തെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി വ​യ​നാ​ട് മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​പി. സു​നീ​റി​ന്‍റെ റോ​ഡ് ഷോ. ​അ​പ്ര​തീ​ക്ഷി​ത​മാ​യി പെ​യ്ത ക​ന​ത്ത വേ​ന​ൽ​മ​ഴ​ കൂ​സാ​തെ നൂറുകണക്കിനാളുകൾ ബൈ​ക്ക് റാ​ലി​യിൽ അണിചേർന്നു. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് കൊ​ടി​യ​ത്തൂ​ർ​ പ​ഞ്ചാ​യ​ത്തി​ലെ ചെ​റു​വാ​ടി​യി​ൽ നി​ന്നാ​ണ് റോ​ഡ് ഷോ ​തു​ട​ങ്ങി​യ​ത്.
കൊ​ടി​യ​ത്തൂ​ർ, കാ​ര​ശേ​രി, കൂ​ട​ര​ഞ്ഞി, തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ പ്ര​ദേ​ശ​ങ്ങ​ൾ ക​ട​ന്ന്കോ​ട​ഞ്ചേ​രി, പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ടെ സ​ഞ്ച​രി​ച്ച റോ​ഡ് ഷോ ​രാ​ത്രി അ​ടി​വാ​ര​ത്ത് സ​മാ​പി​ച്ചു. റോ​ഡ് ഷോ ​ക​ട​ന്നു പോ​യ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ വീ​ഥി​ക​ൾ​ക്കി​രു​വ​ശ​വും സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ പ്ര​വ​ർ​ത്ത​ക​ർ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യും ചെ​ങ്കൊ​ടി വീ​ശി​യും പൂ​ക്ക​ൾ വി​ത​റി​യും പ​ട​ക്കം പൊ​ട്ടി​ച്ചും പി.​പി. സു​നീ​റി​ന് അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ർ​പ്പി​ച്ചു. ചെ​റു​വാ​ടി​യി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഇ. ​ര​മേ​ശ് ബാ​ബു, വി.​കെ. വി​നോ​ദ്, വി. ‌​വ​സീ​ഫ്, സ​ത്താ​ർ കൊ​ള​ക്കാ​ട​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.