250 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Friday, April 19, 2019 12:25 AM IST
കോ​ഴി​ക്കോ​ട്: 250 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വ് എ​ക്സൈ​സ് പി​ടി​യി​ൽ. ക​ട​ലു​ണ്ടി സ്വ​ദേ​ശി യൂ​സ​ഫി(26)നെ​യാ​ണ് ഫ​റോ​ക്ക് റേഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ. ​പ്ര​ജി​ത്തും പാ​ർ​ട്ടി​യും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. ചാ​ലി​യം അ​ങ്ങാ​ടി​യി​ൽ നി​ന്നും ലൈ​റ്റ് ഹൗ​സി​ലേ​ക്ക് പോ​കു​ന്ന റോ​ഡി​ൽ​വ​ച്ചാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ചെ​റി​യ പൊ​തി​ക​ളാ​ക്കി ക​ഞ്ചാ​വ് വി​ൽ​ക്കു​ന്ന​താ​ണ് ഇ​യാ​ളു​ടെ പ​തി​വ്. പ്രിവ​ന്‍റീ​വ് ഓ​ഫീ​സ​ർ പി. ​അ​നി​ൽ​ദ​ത്ത്കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ മാ​രാ​യ എ​ൻ.​എ​സ്. സ​ന്ദീ​പ്, ടി.​കെ . രാ​ഗേ​ഷ്, എ​ൻ. ജ​ലാ​ലു​ദ്ദീ​ൻ, വി.​എ. മു​ഹ​മ്മ​ദ് അ​സ്ലം, വി. ​അ​ശ്വി​ൻ, എ​ക്സൈ​സ് ഡ്രൈ​വ​ർ പി. ​സ​ന്തോ​ഷ്കു​മാ​ർ എ​ന്നി​വ​രും സംഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.