ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും ഫോ​ട്ടോ പ്ര​ദ​ര്‍​ശ​ന​വും
Friday, April 19, 2019 12:25 AM IST
താ​മ​ര​ശേ​രി: കൈ​ത​പ്പൊ​യി​ല്‍ ലി​സാ കോ​ള​ജ് ജേ​ര്‍​ണ​ലി​സം വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ രാ​ഷ്‌ട്രത്തെ അ​റി​യു​ക, രാ​ഷ്‌ട്രീയം അ​റി​യു​ക എ​ന്ന വി​ഷ​യ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും ഫോ​ട്ടോ പ്ര​ദ​ര്‍​ശ​ന​വും ന​ട​ത്തി.
പൗ​ര​ന്‍റെ മൗ​ലി​കാ​വ​കാ​ശ​മാ​യ സ​മ്മ​തി​ദാ​നാ​വ​കാ​ശം, അ​തി​ന്‍റെ പ്രാ​ധാ​ന്യം, ലോ​ക്​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച സം​ശ​യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി, തെ​ര​ഞ്ഞെ​ടു​പ്പി​ലെ വ​സ്തു​ത​ക​ള്‍ സം​ബ​ന്ധി​ച്ച് ശാ​സ്ത്രീ​യ​മാ​യ അ​വ​ബോ​ധം ന​ല്‍​കു​ക തു​ട​ങ്ങി​യ​വ​യാ​ണ് ല​ക്ഷ്യ​മി​ട്ട​ത്.
കോ​ഴി​ക്കോ​ട് സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ ഹാ​ളി​ല്‍ ന​ട​ന്ന സെ​മി​നാ​ര്‍ ജി​ല്ലാ ലീ​ഗ​ല്‍ അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി​ എം.​പി. ജ​യ​രാ​ജ് ഉ​ദ​ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ര്‍ ഫാ. ​ബോ​ബി പു​ള്ളോ​ലി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജേ​ര്‍​ണ​ലി​സം വ​കു​പ്പ് ത​ല​വ​ന്‍ ഫാ. ​നി​ജു ത​ല​ച്ചി​റ, ഡോ. ​പ്രി​യ​ദ​ര്‍​ശ​ന്‍​ലാ​ല്‍, എ​ന്‍.​പി. അ​ബൂ​ബ​ക്ക​ര്‍, പ്ര​ഫ. വ​ര്‍​ഗീ​സ് മാ​ത്യു, ആ​റ്റ​ക്കോ​യ പ​ള്ളി​ക്ക​ണ്ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.