ഡ്യൂ​ട്ടി ഓ​ഫ് സ​ന്പ്ര​ദാ​യം ന​ട​പ്പാ​ക്ക​ണം: കെ​എ​ഫ്പി​എ​സ്എ
Friday, April 19, 2019 12:26 AM IST
ക​ൽ​പ്പ​റ്റ: സ​മ​യ ക്ലി​പ്ത​ത​യി​ല്ലാ​തെ ജോ​ലി ചെ​യ്യു​ന്ന വ​ന​സം​ര​ക്ഷ​ണ ജീ​വ​ന​ക്കാ​ർ​ക്ക് എ​ട്ട് മ​ണി​ക്കൂ​ർ ഡ്യൂ​ട്ടി അ​ല്ലെ​ങ്കി​ൽ ഡ്യൂ​ട്ടി ഓ​ഫ് സ​ന്പ്ര​ദാ​യം ന​ട​പ്പി​ൽ വ​രു​ത്ത​ണ​മെ​ന്ന് കേ​ര​ള ഫോ​റ​സ്റ്റ് പ്രൊ​ട്ട​ക്ടീ​വ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
അ​തി​രൂ​ക്ഷ​മാ​യ മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ന്ന ജി​ല്ല​യി​ൽ നാ​ട്ടി​ലി​റ​ങ്ങു​ന്ന വ​ന്യ​ജീ​വി​ക​ളെ യാ​തൊ​രു​വി​ധ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും ഇ​ല്ലാ​തെ​യാ​ണ് കാ​ട്ടി​ലേ​ക്ക് തു​ര​ത്തു​ന്ന​ത്.
ഒ​പ്പം വ​ന​ത്തി​ലും വ​നാ​തി​ർ​ത്തി​യി​ലു​മു​ള്ള മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യ​വും ജീ​വ​ന​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​ണ്. വ​നി​ത​ക​ൾ അ​ട​ക്ക​മു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ ഉടന്‌ സ്വീ​ക​രി​ക്കണം.
ക​ൽ​പ്പ​റ്റ​യി​ൽ ന​ട​ന്ന സ​മ്മേ​ള​നം സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​എ​സ്. ബി​നു​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചൂ​ടി​നെ പ്ര​തി​രോ​ധി​ക്കാ​ൻ വ​ന സം​ര​ക്ഷ​ണ​വും കൈ​വ​ശ​ഭൂ​മി​യി​ലെ വ്യ​ക്ഷ​വ​ത്ക​ര​ണ​വു​മാ​ണ് ഏ​ക പ്ര​തി​വി​ധി. എ​ന്നാ​ൽ ചി​ല​ർ വ​നം കാ​ക്കു​ന്ന​വ​രെ ശ​ത്രു​ക്ക​ളെ​പ്പോ​ലെ കാ​ണു​ക​യും കാ​ടി​ന് തീ​വയ്ക്കു​ക​യും വൃ​ക്ഷ​സ​ന്പ​ത്ത് ന​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. വ​ന്യ​മ്യ​ഗ​ങ്ങ​ൾ ക്യ​ഷി​യി​ട​ത്തി​ലേ​ക്ക് ക​ട​ന്നു വ​രു​ന്ന​ത് വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. മു​ഴു​വ​ൻ കു​റ്റ​ങ്ങ​ളും വ​ന്യ​മൃ​ഗ​ങ്ങ​ളി​ലേ​ക്കും വ​നം വ​കു​പ്പി​ലേ​ക്കും മാ​ത്രം ഒ​തു​ങ്ങു​ക​യാ​ണ്. ഇ​തി​ന് മാ​റ്റം വ​ര​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​എ​സ്. ബി​നു​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. സു​ന്ദ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​മ​നോ​ഹ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ദേ​ശീ​യ വ​നം കാ​യി​ക മേ​ള​യി​ൽ മെ​ഡ​ൽ നേ​ടി​യ​വ​ർ, ട്രൈ​ബ​ൽ വാ​ച്ച​ർ ട്രെ​യി​നിം​ഗി​ൽ ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ച​വ​ർ എ​ന്നി​വ​രെ ഉ​പ​ഹാ​രം ന​ൽ​കി അ​നു​മോ​ദി​ച്ചു.
സൗ​ത്ത് വ​യ​നാ​ട് ഡി​എ​ഫ്ഒ പി. ​ര​ഞ്ജി​ത്കു​മാ​ർ, എ. ​നി​ജേ​ഷ്, ടി.​പി. വേ​ണു​ഗോ​പാ​ല​ൻ, കെ.​കെ. ബ​ഷീ​ർ, കെ.​പി. ശ്രീ​ജി​ത്ത്, എ.​എ​ൻ. സ​ജീ​വ​ൻ, എ​ൻ.​ആ​ർ. കേ​ളു, പി.​കെ. സ​ഹ​ദേ​വ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​ബീ​രാ​ൻ​കു​ട്ടി, ജി​ല്ലാ ട്ര​ഷ​റ​ർ പി.​കെ. ജീ​വ​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പു​തി​യ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​സി​ഡ​ന്‍റ് കെ.​കെ. സു​ന്ദ​ര​ൻ, സെ​ക്ര​ട്ട​റി കെ. ​ബീ​രാ​ൻ​കു​ട്ടി, ട്ര​ഷ​റ​ർ പി.​കെ. ഷി​ബു, വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​കെ. സു​ജാ​ത, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​ജി​പ്ര​സാ​ദ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.