സ്വ​കാ​ര്യ ശ്മ​ശാ​ന​ങ്ങ​ളി​ൽ സം​സ്ക​രി​ച്ച​തു ആ​രെയൊക്കെ​യെ​ന്നു ക​ണ്ടെ​ത്ത​ണം: ജ​ന​കീ​യ സ​മി​തി
Friday, April 19, 2019 12:26 AM IST
ക​ൽ​പ്പ​റ്റ: പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ കു​റി​ച്ചി​പ്പ​റ്റ​യി​ൽ വ​ന​ത്തോ​ടു ചേ​ർ​ന്നു ഒ​ന്ന​ര ഏ​ക്ക​ർ സ്ഥ​ല​ത്തു​ള്ള 26 സ്വ​കാ​ര്യ ശ്മ​ശാ​ന​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ മു​ന്നു വ​ർ​ഷ​ത്തി​നി​ടെ സം​സ്ക​രി​ച്ച​തു ആ​രു​ടെ​യെ​ല്ലാം മൃ​ത​ദേ​ഹ​ങ്ങ​ളാ​ണെ​ന്നു ക​ണ്ടെ​ത്താ​ൻ സ​ർ​ക്കാ​ർ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യും അ​ന്വേ​ഷ​ണ​വും ന​ട​ത്ത​ണ​മെ​ന്നു കു​റി​ച്ചി​പ്പ​റ്റ ജ​ന​കീ​യ സ​മി​തി ചെ​യ​ർ​മാ​ൻ ബെ​ന്നി മാ​ത്യു, ക​ണ്‍​വീ​ന​ർ കെ.​പി. സി​നീ​ഷ് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
കു​റി​ച്ചി​പ്പ​റ്റ​യി​ൽ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ര​ട​ക്കം വാ​ങ്ങി​യ ഭൂ​മി​യി​ലാ​ണ് സ്വ​കാ​ര്യ ശ്മ​ശാ​ന​ങ്ങ​ൾ. ഒ​ന്നേ​കാ​ൽ മു​ത​ൽ ര​ണ്ട​ര വ​രെ സെ​ന്‍റാ​ണ് ശ്മ​ശാ​ന​ങ്ങ​ളു​ടെ വി​സ്തൃ​തി.
മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ മു​ന്നൂ​റി​ല​ധി​കം മൃ​ത​ദേ​ഹ​ങ്ങ​ൾ ശ്മ​ശാ​ന​ങ്ങ​ളി​ൽ മ​റ​വു​ചെ​യ്ത​താ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.
എ​ന്നാ​ൽ അ​ട​ക്കം ചെ​യ്ത​തി​ൽ ഏ​ഴു പേ​രു​ടേ​ത് ഒ​ഴി​കെ മൃ​ത​ദേ​ഹ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​രം പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ക്ക​ലി​ല്ല. ശ്മ​ശാ​ന​ങ്ങ​ൾ​ക്കു പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​മ​തി​യു​മി​ല്ല. കു​റി​ച്ചി​പ്പ​റ്റ​യി​ൽ ന​ട​ക്കു​ന്ന മൃ​ത​സം​സ്കാ​ര​ങ്ങ​ളെ​ക്കു​റി​ച്ച് പോ​ലീ​സിനും അറിവില്ല. അ​ർ​ധ​രാ​ത്രി​യോ​ട​ടു​ത്തും പു​ല​രി​ക്കു മു​ന്പു​മാ​യി സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ൽ കൊ​ണ്ടു​വ​രു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് സ്വ​കാ​ര്യ ശ്മ​ശാ​ന​ങ്ങ​ളി​ൽ മ​റ​വു​ചെ​യ്യു​ന്ന​ത്. ക​ല്ല​റ​ക​ൾ തു​റ​ന്നാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ന്ന​ത്. മ​രി​ച്ച​ത് ആ​രെ​ന്നോ മൃ​ത​ദേ​ഹം കൊ​ണ്ടു​വ​ന്ന​ത് ആ​രെ​ന്നോ ഒ​ന്നും വ്യ​ക്ത​മ​ല്ല.
സ്വ​കാ​ര്യ ശ്മ​ശാ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ചു പോ​ലീ​സ്, റ​വ​ന്യൂ, പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ൾ​ക്കു ത​ദ്ദേ​ശ​വാ​സി​ക​ൾ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും കാ​ര്യ​ക്ഷ​മ​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ന്നി​ല്ല. കു​റി​പ്പി​ച്ച​റ്റ​യി​ൽ സം​സ്ക​രി​ച്ച മു​ഴു​വ​ൻ മൃ​ത​ദേ​ഹ​ങ്ങ​ളെ​ക്കു​റി​ച്ചു​മു​ള്ള വി​വ​രം ഉ​ൾ​പ്പെ​ടു​ന്ന ര​ജി​സ്റ്റ​ർ ത​യാ​റാ​ക്ക​ണം. ഇ​തി​നു​ത​കു​ന്ന അ​ന്വേ​ഷ​ണ​ത്തി​നു സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​ക​ണം. പ​ഞ്ചാ​യ​ത്തും പോ​ലീ​സും അ​റി​യാ​തെ സ്വ​കാ​ര്യ ശ്മ​ശാ​ന​ങ്ങ​ളി​ൽ ഒ​രു മൃ​ത​ദേ​ഹം പോ​ലും മ​റ​വു​ചെ​യ്യു​ന്നി​ല്ലെ​ന്നു ഉ​റ​പ്പു​വ​രു​ത്ത​ണെ​ന്നും ജ​ന​കീ​യ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ ര​വി ഉ​ള്ള്യേ​രി, മി​സ്റ്റി​ക് അ​നൂ​പ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.