മ​ദ്യ​വും കൊ​ല​ക്ക​ത്തി​യും നാ​ടി​നാ​പ​ത്ത്: ല​ഹ​രി നി​ർ​മാ​ർ​ജ്ജ​ന സ​മി​തി
Friday, April 19, 2019 12:26 AM IST
മാ​ന​ന്ത​വാ​ടി: മ​ദ്യം​ന​ൽ​കി നാ​ടും സ​മൂ​ഹ​വും ന​ശി​പ്പി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​വ​ർ​ക്കും രാ​ഷ്്‌ട്രീയ എ​തി​രാ​ളി​ക​ളെ നി​ഷ്ടൂ​ര​മാ​യി കൊ​ന്നൊ​ടു​ക്കു​ന്ന​വ​ർ​ക്കും താ​ക്കീ​താ​യി തെ​ര​ഞ്ഞെ​ടു​പ്പി​നെ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ലാ ല​ഹ​രി നി​ർ​മാ​ർ​ജ്ജ​ന സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
മാ​ന​ന്ത​വാ​ടി ബിവ​റേ​ജ് ഔട്ട്‌ലെറ്റ് അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് ആ​ദി​വാ​സി സ്ത്രീ​ക​ൾ ന​ട​ത്തു​ന്ന സ​മ​ര​ത്തെ അ​വ​ഗ​ണ​ന​യോ​ടെ കാ​ണു​ന്ന ഭ​ര​ണ​ക്കാ​രെ​യും പ​രാ​ജ​യ​പ്പെ​ടു​ത്ത​ണം. ഫാ​സി​സ്റ്റ് ഭ​ര​ണ​ത്തി​ന്‍റെ അ​ന്ത്യം കു​റി​ക്കാനും ല​ഹ​രി നി​ർ​മാ​ർ​ജ്ജ​ന സ​മി​തി പ്ര​വ​ൽ​ത്ത​ക​ർ രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​വി.​എ​സ്. മൂ​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​നൂ​റു​ദ്ദീ​ൻ, സൈ​ത​ല​വി, അ​ബു ഗൂ​ഡ​ലാ​യ്, അ​ബ്ദു​ൽ​ഖാ​ദ​ർ മ​ട​ക്കി​മ​ല, മൊ​യ്തു​ട്ടി, പി.​എ​ച്ച്. സ​ലീം, ല​ത്തീ​ഫ് കാ​ക്ക​വ​യ​ൽ, അ​ബ്ദു​ള്ള അ​ഞ്ചു​കു​ന്ന് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.