പ്രി​യ​ങ്കാ ഗാ​ന്ധി​യു​ടെ സ​ന്ദ​ർ​ശ​നം: സു​ര​ക്ഷാ പ​രി​ശോ​ധ​ന ന​ട​ത്തി
Friday, April 19, 2019 12:26 AM IST
പു​ൽ​പ്പ​ള്ളി: എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്കാ ഗാ​ന്ധി നാ​ളെ പു​ൽ​പ്പ​ള്ളി സ​ന്ദ​ർ​ശി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​ൽ​പ്പ​ള്ളി​യി​ൽ എ​സ്പി​ജി സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന​യും അ​വ​ലോ​ക​ന യോ​ഗ​വും ന​ട​ത്തി.
പ്രി​യ​ങ്കാ ഹെ​ലി​കോ​പ്ട​ർ ഇ​റ​ങ്ങു​ന്ന പു​ൽ​പ്പ​ള്ളി പ​ഴ​ശി​രാ​ജ കോ​ള​ജ് ഗ്രൗ​ണ്ടും സീ​താ​ദേ​വി ക്ഷേ​ത്ര മൈ​താ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. മാ​ന​ന്ത​വാ​ടി എ​എ​സ്പി വൈ​ഭ​വ് സ​ക്സേ​ന, എ​സ്പി​ജി എ​സ്പി സ​ച്ചി​ൻ, ഡി​വൈ​എ​സ്പി സു​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.