സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ബി​ജു കാ​ക്ക​ത്തോ​ട് എ​ൻ​ഡി​എയ്ക്ക് പി​ൻ​തു​ണ പ്ര​ഖ്യാ​പി​ച്ചു
Friday, April 19, 2019 12:27 AM IST
ക​ൽ​പ്പ​റ്റ: ഗോ​ത്ര സം​സ്ഥാ​ന ചെ​യ​ർ​മാ​നും വ​യ​നാ​ട് ലോ​ക​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ത്ഥി​യു​മാ​യ ബി​ജു കാ​ക്ക​ത്തോ​ട് എ​ൻ​ഡി​എ വ​യ​നാ​ട് മ​ണ്ഡ​ലം സ്ഥാ​നാ​ർ​ത്ഥി​യും ബി​ഡി​ജ​ഐ​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​നു​മാ​യ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​ക്ക് പി​ൻ​തു​ണ പ്ര​ഖ്യാ​പി​ച്ചു.
ക​ൽ​പ്പ​റ്റ എ​ൻ​ഡി​എ ഓ​ഫീ​സി​ൽ വി​ളി​ച്ചു ചേ​ർ​ത്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. മ​ത്സ​ര​ത്തി​ൽ നി​ന്നും സൗ​ഹാ​ർ​ദ്ദ​പൂ​ർ​വം പി​ൻ​മാ​റി ആ​ദി​വാ​സി മേ​ഖ​ല​യി​ലെ വോ​ട്ടു​ക​ൾ അ​ദ്ദേ​ഹ​ത്തി​ന് ന​ൽ​കു​മെ​ന്ന് ബി​ജു പ​റ​ഞ്ഞു. വ​യ​നാ​ട്ടി​ൽ പ​തി​നാ​യി​രം കോ​ടി​ ആ​ദി​വാ​സി​ക​ൾ​ക്കാ​യി ചെല​വാ​ക്കി. അ​തൊ​ക്കെ എ​വി​ടെ​പോ​യെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഗോ​ത്ര ജി​ല്ലാ ക​ണ്‍​വീ​ന​ർ ന​രാ​യ​ണ​ൻ ചു​ണ്ട​പ്പാ​ടി, എ​ൻ​ഡി​എ സ്ഥാ​നാ​ർ​ത്ഥി തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.