ക​ന​ത്ത കാ​റ്റി​ൽ വാ​ഴ​കൃ​ഷി ന​ശി​ച്ചു
Sunday, April 21, 2019 2:08 AM IST
വെ​ള്ള​മു​ണ്ട: തൊ​ണ്ട​ർ​നാ​ട് മ​ട്ടി​ല​യ​ത്ത് ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ചു​ഴ​ലി​ക്കാ​റ്റി​ൽ വാ​ഴ​ത്തോ​ട്ടം ന​ശി​ച്ചു. കു​ഞ്ഞോം പാ​തി​രി​മ​ന്ദം കൈ​ലാ​സ​ന്‍റെ കു​ല​ച്ച് മൂ​പ്പെ​ത്താ​ത്ത എ​ണ്ണാ​യി​ര​ത്തോ​ളം വാ​ഴ​ക​ളാ​ണ് കാ​റ്റി​ൽ നി​ലം​പൊ​ത്തി​യ​ത്. ഏ​ക​ദേ​ശം 12 ല​ക്ഷ​ത്തോ​ളം രൂ​പ ന​ഷ്ട​മു​ണ്ടാ​വു​ന്നെ​ന്ന് ക​രു​തു​ന്നു.

ബാ​ങ്കി​ൽ നി​ന്നും വ്യ​ക്തി​ക​ളി​ൽ നി​ന്നും ലോ​ണെ​ടു​ത്തും വാ​യ്പ മേ​ടി​ച്ചും ല​ക്ഷ​ങ്ങ​ൾ കൈ​ലാ​സ​ന് ബാ​ധ്യ​ത​യു​ണ്ട്. ക​ഴി​ഞ്ഞ പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ലും വാ​ഴ കൃ​ഷി ന​ശി​ച്ച് വ​ൻ ന​ഷ്ടം ഉ​ണ്ടാ​യി​ട്ടു​ണ്ട്.

ഇ​ത്ത​വ​ണ ന​ല്ല വി​ള​വ് ല​ഭി​ക്കു​മെ​ന്നും അ​തി​ലൂ​ടെ ന​ഷ്ടം നി​ക​ത്താ​മെ​ന്നും ക​രു​തി​യാ​ണ് കൂ​ടു​ത​ൽ സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി​യി​റ​ക്കി​യ​ത്. കൃ​ഷി ന​ശി​ച്ച​തോ​ടെ ക​ടം​വീ​ട്ടാ​നും ജീ​വി​തം മു​ന്നോ​ട്ട് കൊ​ണ്ടു പോ​വാ​നും ക​ഴി​യാ​തെ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ് ഈ ​ക​ർ​ഷ​ക​ൻ.