ദേ​ശീ​യ പാ​ത​യു​ടെ അ​രി​കി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ നീ​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Sunday, April 21, 2019 2:08 AM IST
ക​ൽ​പ്പ​റ്റ: ല​ക്കി​ടി മു​ത​ൽ മു​ത്ത​ങ്ങ വ​രെ​യു​ള്ള ദേ​ശീ​യ പാ​ത​യു​ടെ ഇ​രു​വ​ശ​വും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ കാ​ണു​ന്ന മു​ഴു​വ​ൻ വാ​ഹ​ന​ങ്ങ​ളും അ​ടി​യ​ന്ത​ര​മാ​യി നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ജി​ല്ലാ ക​ള​ക്ട​ർ​ക്കും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും ആ​ർ​ടി​ഒ ക്കു​മാ​ണ് ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം പി. ​മോ​ഹ​ന​ദാ​സ് നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്.
ക​മ്മീ​ഷ​ൻ ജി​ല്ലാ​ക​ള​ക്ട​റി​ൽ നി​ന്നും റി​പ്പോ​ർ​ട്ട് വാ​ങ്ങി. ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ളെ ക​ണ്ടെ​ത്തി വാ​ഹ​ന​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. വ​ർ​ക്ക്ഷോ​പ്പി​ന് മു​ന്നി​ൽ ക​ണ്ട വാ​ഹ​ന​ങ്ങ​ൾ ഏ​ഴ് ദി​വ​സ​ത്തി​ന​കം നീ​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​ട്ടു​ള്ള കു​റെ വാ​ഹ​ന​ങ്ങ​ൾ പോ​ലീ​സി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​താ​ണെ​ന്നും സ്റ്റേ​ഷ​നി​ൽ സൂ​ക്ഷി​ക്കാ​ൻ സ്ഥ​ല​മി​ല്ലാ​ത്ത​തു കാ​ര​ണ​മാ​ണ് റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. കോ​ട​തി കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ പോ​ലും കോ​ട​തി​യു​ടെ​യും പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ​യും പ​രി​സ​ര​ത്ത് നി​ന്ന് നീ​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ ഹൈ​ക്കോ​ട​തി​യും സു​പ്രീം​കോ​ട​തി​യും പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.
കാ​ല​താ​മ​സം വ​രു​ന്ന കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ളു​ടെ കാ​ര്യം കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​ന്ന് ഉ​ത്ത​ര​വു പ്ര​കാ​രം ഉ​ട​മ​ക്ക് തി​രി​കെ ന​ൽ​കു​ക​യോ മൂ​ന്നാ​മ​ന് ലേ​ല​ത്തി​ൽ ന​ൽ​കു​ക​യോ വേ​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. ക​ൽ​പ്പ​റ്റ സ്വ​ദേ​ശി കെ. ​മു​ഹ​മ്മ​ദ് ഷാ​ഫി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.