നീ​ല​ഗി​രി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ 3,59,346 വോ​ട്ട​ർ​മാ​ർ വോ​ട്ട് ചെ​യ്തി​ല്ല
Sunday, April 21, 2019 2:08 AM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ 3,59,346 വോ​ട്ട​ർ​മാ​ർ വോ​ട്ട് ചെ​യ്തി​ല്ല. മൊ​ത്തം 13,65,608 വോ​ട്ട​ർ​മാ​രാ​ണ് നീ​ല​ഗി​രി മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്. ഇ​തി​ൽ 10,6262 വോ​ട്ട​ർ​മാ​രാ​ണ് വോ​ട്ട് ചെ​യ്ത​ത്. നീ​ല​ഗി​രി മ​ണ്ഡ​ല​ത്തി​ൽ 73.7 ശ​ത​മാ​നം വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.
മേ​ങ്കോ​റ​ഞ്ച്, അ​ന്പ​ല​മൂ​ല, ഇ​റാ​നി, ഭ​വ​ൻ ന​ഗ​ർ തു​ട​ങ്ങി​യ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ വൈ​കു​ന്നേ​രം ആ​റി​ന് ശേ​ഷ​വും പോ​ളിം​ഗ് ന​ട​ന്ന​തി​നാ​ലാ​ണ് ശ​ത​മാ​നം വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്.
നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടിം​ഗ് ശ​ത​മാ​നം
ഉൗ​ട്ടി നി​യോ​ജ​ക മ​ണ്ഡ​ലം: 64.1 ശ​ത​മാ​നം. 1,34,760 വോ​ട്ട​ർ​മാ​ർ വോ​ട്ട് ചെ​യ്തു. ഭ​വാ​നി സാ​ഗ​ർ നി​യോ​ജ​ക മ​ണ്ഡ​ലം: 78.9 ശ​ത​മാ​നം. 1,96,899 വോ​ട്ട​ർ​മാ​ർ വോ​ട്ട് ചെ​യ്തു. ഗൂ​ഡ​ല്ലൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം: 64.9 ശ​ത​മാ​നം. 1,33,215 വോ​ട്ട​ർ​മാ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. കു​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം: 65.3 ശ​ത​മാ​നം. 1,33,549 വോ​ട്ട​ർ​മാ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. മേ​ട്ടു​പാ​ള​യം നി​യോ​ജ​ക മ​ണ്ഡ​ലം: 64.7 ശ​ത​മാ​നം.
2,08,734 വോ​ട്ട​ർ​മാ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. അ​വി​നാ​ശി നി​യോ​ജ​ക മ​ണ്ഡ​ലം: 71.6 ശ​ത​മാ​നം.1,99,105 വോ​ട്ട​ർ​മാ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.
കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി മേ​ഖ​ല​യാ​യ മ​ഞ്ചൂ​ർ കോ​ര​കു​ന്ത​യി​ലെ 224 ന​ന്പ​ർ പോ​ളിം​ഗ് ബൂ​ത്തി​ൽ 238 വോ​ട്ട​ർ​മാ​രി​ൽ 124 പേ​രാ​ണ് വോ​ട്ട് ചെ​യ്ത​ത്. 225 ന​ന്പ​ർ ബൂ​ത്തി​ൽ ഒ​ന്പ​ത് വോ​ട്ട​ർ​മാ​രാ​ണ് ആ​കെ​യു​ള്ള​ത്.
ഇ​തി​ൽ എ​ട്ട് പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ഒ​രു വോ​ട്ട​ർ​ക്ക് വേ​ണ്ടി പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ ഏ​റെ നേ​രം കാ​ത്തി​രു​ന്നു. മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി​യു​ള്ള മേ​ഖ​ല​യാ​ണി​ത്.
അ​തേ​സ​മ​യം 122, 123 ന​ന്പ​റി​ലെ പ​ന്ത​ല്ലൂ​രി​ലെ പോ​ളിം​ഗ് ബൂ​ത്തി​ൽ യ​ന്ത്ര ത​ക​രാ​ർ കാ​ര​ണം വോ​ട്ടിം​ഗ് ത​ട​സ​പ്പെ​ട്ട​ത് കാ​ര​ണം വോ​ട്ടിം​ഗി​ന്‍റെ അ​വ​സാ​ന സ​മ​യം പി​ന്നി​ട്ട​ത് കാ​ര​ണം 150 വോ​ട്ട​ർ​മാ​ർ​ക്ക് ടോ​ക്ക​ണ്‍ ന​ൽ​കി​യ​തി​ന് ശേ​ഷ​മാ​ണ് വോ​ട്ടിം​ഗ് ചെ​യ്യി​പ്പി​ച്ച​ത്.
ഇ​ത്ത​വ​ണ കുറേ പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഇ​ല​ക‌്ഷ​ൻ ക​മ്മീ​ഷ​ൻ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല.
എ​ന്നാ​ൽ ക​ഴി​ഞ്ഞ ത​വ​ണ വോ​ട്ട് ഉ​ണ്ടാ​യി​രു​ന്ന പ​ല​രും ഇ​ത്ത​വ​ണ വോ​ട്ട് ലി​സ്റ്റി​ൽ നി​ന്ന് പു​റ​ത്താ​യി​ട്ടു​ണ്ട്. പ​ല​രു​ടെ​യും പേ​ര് അ​വ​ര​റി​യാ​തെ ത​ന്നെ വോ​ട്ട് ലി​സ്റ്റി​ൽ നി​ന്ന് വെ​ട്ടി​യി​ട്ടു​ണ്ട്. ഇ​ത് പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.