പ്ല​സ്ടു പ​രീ​ക്ഷ: നീ​ല​ഗി​രി ജി​ല്ല​യി​ൽ 90.87 ശ​ത​മാ​നം വി​ജ​യം
Sunday, April 21, 2019 2:08 AM IST
ഗൂ​ഡ​ല്ലൂ​ർ: ത​മി​ഴ്നാ​ട്ടി​ൽ പ്ല​സ്ടു പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. നീ​ല​ഗി​രി ജി​ല്ല​യി​ൽ 90.87 ശ​ത​മാ​നം വി​ജ​യം. മൊ​ത്തം 7341 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്.
ഇ​തി​ൽ 6671 വി​ദ്യാ​ർ​ഥി​ക​ൾ വി​ജ​യി​ച്ചു. ഗ​വ. സ്കൂ​ൾ ത​ല​ത്തി​ൽ 2858 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 2409 വി​ദ്യാ​ർ​ഥി​ക​ൾ വി​ജ​യി​ച്ചു.
സ​ർ​ക്കാ​ർ സ്കൂ​ൾ ത​ല​ത്തി​ൽ 84.29 ശ​ത​മാ​ന​മാ​ണ് വി​ജ​യം. ജി​ല്ല​യി​ൽ മൊ​ത്തം 74 ഹ​യ​ർ​സെ​ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്.
100 മേ​നി നേ​ടി​യ സ്കൂ​ളു​ക​ൾ
അ​റു​വ​ങ്കാ​ട് ഹ​യ​ർ​സെ​ക​ൻ​ഡ​റി സ്കൂ​ൾ, ഉൗ​ട്ടി സി​എ​സ്ഐ ഹ​യ​ർ​സെ​ക​ൻ​ഡ​റി സ്കൂ​ൾ, കു​ന്നൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹ​യ​ർ​സെ​ക​ൻ​ഡ​റി സ്കൂ​ൾ, കോ​ത്ത​ഗി​രി സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹ​യ​ർ​സെ​ക​ൻ​ഡ​റി സ്കൂ​ൾ, ഉൗ​ട്ടി സെ​ന്‍റ് ഹി​ൽ​ദാ​സ് ഹ​യ​ർ സെ​ക​ൻ​ഡ​റി സ്കൂ​ൾ, കു​ന്നൂ​ർ സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ​സെ​ക​ൻ​ഡ​റി സ്കൂ​ൾ, കോ​ത്ത​ഗി​രി ഗ്രീ​ൻ വാ​ലി ഹ​യ​ർ​സെ​ക​ൻ​ഡ​റി സ്കൂ​ൾ, കോ​ത്ത​ഗി​രി പാ​ണ്ഡ്യ​രാ​ജ ഹ​യ​ർ​സെ​ക​ൻ​ഡ​റി സ്കൂ​ൾ, ഹൂ​ണേ​രി സ​ത്യ​സാ​യി ഹ​യ​ർ​സെ​ക​ൻ​ഡ​റി സ്കൂ​ൾ, ദേ​വ​ർ​ഷോ​ല ഹോ​ളി ക്രോ​സ് ഹ​യ​ർ​സെ​ക​ൻ​ഡ​റി സ്കൂ​ൾ, ക​യ്യൂ​ന്നി സേ​ക​ർ​ട്ട് ഹാ​ർ​ട്ട് ഹ​യ​ർ​സെ​ക​ൻ​ഡ​റി സ്കൂ​ൾ, ഗൂ​ഡ​ല്ലൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹ​യ​ർ​സെ​ക​ൻ​ഡ​റി സ്കൂ​ൾ, അ​യ്യം​കൊ​ല്ലി സെ​ന്‍റ് തോ​മ​സ് ഹ​യ​ർ​സെ​ക​ൻ​ഡ​റി സ്കൂ​ൾ, അ​തി​ക​ര​ട്ടി ഗ​വ. ഹ​യ​ർ​സെ​ക​ൻ​ഡ​റി സ്കൂ​ൾ, തു​മ്മ​ന​ട്ടി ഗ​വ. ഹ​യ​ർ​സെ​ക​ൻ​ഡ​റി സ്കൂ​ൾ, എ​ട​പ്പ​ള്ളി ഗ​വ. ഹ​യ​ർ​സെ​ക​ൻ​ഡ​റി സ്കൂ​ൾ, കു​ഞ്ച​പ്പ​ന ജി​ടി​ആ​ർ ഗ​വ. ഹ​യ​ർ​സെ​ക​ൻ​ഡ​റി സ്കൂ​ൾ, അ​റു​വ​ങ്കാ​ട് ഗ​വ. ഹ​യ​ർ​സെ​ക​ൻ​ഡ​റി സ്കൂ​ൾ, കു​ന്നൂ​ർ ഗ​വ. ഹ​യ​ർ​സെ​ക​ൻ​ഡ​റി സ്കൂ​ൾ തു​ട​ങ്ങി​യ സ്കൂ​ളു​ക​ളാ​ണ് നൂ​റ് മേ​നി നേ​ടി​യ​ത്.
ഉ​പ്പ​ട്ടി ഭാ​ര​ത് മാ​താ ഹ​യ​ർ​സെ​ക​ൻ​ഡ​റി സ്കൂ​ൾ 98.33 ശ​ത​മാ​ന​വും ഗൂ​ഡ​ല്ലൂ​ർ ഐ​ഡി​യ​ൽ ഹ​യ​ർ​സെ​ക​ൻ​ഡ​റി സ്കൂ​ൾ 99.38 ശ​ത​മാ​ന​വും വി​ജ​യം നേ​ടി.