തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ഉ​ണ്ടാ​യി​ട്ടും വോ​ട്ട​വ​കാ​ശം ഇ​ല്ലാ​തെ 35 പേ​ർ
Sunday, April 21, 2019 2:08 AM IST
ന​ട​വ​യ​ൽ: തി​രി​ച്ച​റി​ൽ കാ​ർ​ഡ് ഉ​ണ്ടാ​യി​ട്ടും വോ​ട്ട​വ​കാ​ശം ഇ​ല്ലാ​തെ 35 പേ​ർ. പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ലെ 51 ,52 ബൂ​ത്തു​ക​ളി​ലു​ള്ള​വ​രാ​ണ് വോ​ട്ട​ർ പ​ട്ടി​ക​യ​ക്കു പു​റ​ത്താ​യ ഇ​വ​ർ. ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​വ​ർ വോ​ട്ട് ചെ​യ്തി​രു​ന്നു. പു​തി​യ വോ​ട്ട​ർ പ​ട്ടി​ക പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് പേ​രു​ക​ൾ ഒ​ഴി​വാ​യ​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. പ​രാ​തി​യു​മാ​യി അ​ധി​കൃ​ത​രെ സ​മീ​പി​ച്ച​പ്പോ​ൾ പേ​രു​ചേ​ർ​ക്കാ​നു​ള്ള സ​മ​യം ക​ഴി​ഞ്ഞ​തി​നാ​ൽ ഒ​ന്നും ചെ​യ്യാ​നി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്.
പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടാ​തെ​പോ​യ​തി​നു കാ​ര​ണം ബൂ​ത്ത്ലെ​വ​ൽ ഓ​ഫീ​സ​റു​ടെ അ​നാ​സ്ഥ​യാ​ണെ​ന്നു വോ​ട്ട​വ​കാ​ശം ന​ഷ്ട​മാ​യ​വ​ർ പ​റ​യു​ന്നു. ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​ർ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ടു​മെ​ന്നു കോ​ണ്‍​ഗ്ര​സ് ന​ട​വ​യ​ൽ ടൗ​ണ്‍ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി​ൻ​സ​ന്‍റ് ചേ​ര​വേ​ലി​ൽ പ​റ​ഞ്ഞു.