പ​ര​സ്യ​പ്ര​ചാ​ര​ണം ഇ​ന്ന് അവ​സാ​നി​ക്കും
Sunday, April 21, 2019 2:08 AM IST
ക​ൽ​പ്പ​റ്റ: തെ​ര​ഞ്ഞെ​ടു​പ്പി​നു വ​യ​നാ​ട് ഒ​രു​ങ്ങി. പ​ര​സ്യ​പ്ര​ചാ​ര​ണം ഇ​ന്ന് വൈ​കി​ട്ട് ആ​റി​ന് അ​വ​സാ​നി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും പൂ​ർ​ത്തി​യാ​യി.
വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ ക​മ്മീ​ഷ​ൻ ചെ​യ്ത് സ്ട്രോം​ഗ് റൂ​മി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ൽ​പ്പ​റ്റ എ​സ്കെ​എം​ജെ, എ​സ്ഡി​എം​എ​ൽ​പി സ്കൂ​ളു​ക​ളി​ലാ​ണ് ക​മ്മീ​ഷ​ൻ ചെ​യ്ത ബാ​ല​റ്റ് യൂ​ണി​റ്റു​ക​ളും വി​വി​പാ​റ്റ് മെ​ഷീ​നു​ക​ളും സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. ബ​ത്തേ​രി, മാ​ന​ന്ത​വാ​ടി നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളു​ടെ ക​മ്മീ​ഷ​നിം​ഗാ​ണ് ക​ൽ​പ്പ​റ്റ എ​സ്ക​ഐം​ജെ സ്കൂ​ളി​ൽ ന​ട​ന്ന​ത്. വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ 22ന് ​രാ​വി​ലെ എ​ട്ടി​ന് പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു കൈ​മാ​റും. ജി​ല്ല​യി​ൽ 215 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണു​ള്ള​ത്.
23 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ വെ​ബ് കാ​സ്റ്റിം​ഗ് സം​വി​ധാ​നം എ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കൂ​ടാ​തെ ബൂ​ത്തു​ക​ളി​ലേ​ക്കാ​വ​ശ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ജീ​വ​ന​ക്കാ​രെ ബൂ​ത്തു​ക​ളി​ലെ​ത്തി​ക്കാ​നു​ള്ള വാ​ഹ​ന സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. സേ​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യ സു​ര​ക്ഷ സം​വി​ധാ​ന​വും ക്ര​മീ​ക​രി​ച്ചു. വ​യ​നാ​ട് ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ 20 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ഇ​ത്ത​വ​ണ ജ​ന​വി​ധി തേ​ടു​ന്ന​ത്.