ദുഖവെള്ളി-ഈ​സ്റ്റ​ർ തിരുക്കർമ്മങ്ങൾ
Sunday, April 21, 2019 2:08 AM IST
എ​ട​ക്ക​ര: ത്യാ​ഗ​സ്മ​ര​ണ​യി​ൽ ക്രൈ​സ്ത​വ സ​മൂ​ഹം ദു:​ഖ​വെ​ള്ളി ആ​ച​രി​ച്ചു, പ്ര​ത്യാ​ശ​യു​ടെ നി​റ​വി​ൽ ഇ​ന്നു ഉ​യി​ർ​പ്പു​തി​രു​നാ​ൾ. പു​ല​ർ​ച്ചെ ദേ​വാ​ല​യ​ങ്ങ​ളി​ൽ കു​ർ​ബാ​ന​യും ഉ​യി​ർ​പ്പി​ന്‍റെ ശു​ശ്രൂ​ഷ​ക​ളും ന​ട​ന്നു. ആ​യി​ര​ക്ക​ണ​ക്കി​നു വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. മ​ണി​മൂ​ളി ക്രി​സ്തു​രാ​ജ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ ദു:​ഖ​വെ​ള്ളി​യു​ടെ​യും ഉ​യി​ർ​പ്പു​തി​രു​നാ​ളി​ന്‍റെ​യും തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു ഫാ. ​കു​ര്യാ​ക്കോ​സ് കു​ന്ന​ത്ത് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴ​ര​ക്ക് വി​ശു​ദ്ധ കു​ർ​ബാ​ന.
പാ​തി​രി​പ്പാ​ടം സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ ദു:​ഖ​വ​ള്ളി​യാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​റ​ത്തി മ​ല​യി​ലേ​ക്കു കു​രി​ശി​ന്‍റെ വ​ഴി, പ്ര​സം​ഗം എ​ന്നി​വ ന​ട​ന്നു. ഉ​യി​ർ​പ്പി​ന്‍റെ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു ഇ​ട​വ​ക വി​കാ​രി ഫാ. ​അ​നി​ൽ​മാ​ത്യു മു​ഞ്ഞ​നാ​ട്ട് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ കു​ർ​ബാ​ന. ത​ല​ഞ്ഞി സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ ദു:​ഖ​വെ​ള്ളി​യു​ടെ​യും ഉ​യി​ർ​പ്പി​ന്‍റെ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കും ഫാ. ​സ​ജി പു​ഞ്ച​യി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
പാ​ലേ​മാ​ട് സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു ഫാ. ​ബി​ജു തൊ​ണ്ടി​പ്പ​റ​ന്പി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ന​രി​വാ​ല​മു​ണ്ട സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ ദു:​ഖ​വെ​ള്ളി​യാ​ച​ര​ണ​ത്തി​നും ഉ​യി​ർ​പ്പി​ന്‍റെ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കും ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പാ​റ​യി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. ചു​ങ്ക​ത്ത​റ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ ഉ​യി​ർ​പ്പി​ന്‍റെ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു ഫാ. ​തോ​മ​സ് തു​ന്പ​യി​ൽ​ചി​റ​യി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. മൂ​ത്തേ​ടം സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു ഫാ. ​ഗീ​വ​ർ​ഗീ​സ് മ​ഠ​ത്തി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
നാ​രോ​ക്കാ​വ് സെ​ന്‍റ് പോ​ൾ​സ് ദേ​വാ​ല​യ​ത്തി​ൽ ദു:​ഖ​വെ​ള്ളി​യു​ടെ ച​ട​ങ്ങു​ക​ൾ​ക്ക് ബ​ത്തേ​രി ബി​ഷ​പ്പ് ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സ് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. എ​പ്പി​സ്കോ​പ്പ​ൽ വി​കാ​രി ഫാ. ​തോ​മ​സ് ക്രി​സ്തു​മ​ന്ദി​രം സ​ഹ​കാ​ർ​മ​ക​ത്വം വ​ഹി​ച്ചു. എ​രു​മ​മു​ണ്ട സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ. ​റോ​യി വ​ലി​യ​പ​റ​ന്പി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഉ​പ്പ​ട സെ​ന്‍റ് പോ​ൾ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കീ​പ്പ​ള്ളി​ൽ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. പാ​ലു​ണ്ട സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു ഫാ. ​മാ​ത്യു കോ​ല​മ​ല കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
വ​ട​പു​റം സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സ്സീ​സി ദേ​വാ​ല​യ​ത്തി​ൽ ദുഃ​ഖ​വെ​ള്ളി ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഫാ.​ഷാ​ജു ആ​നി​ത്തോ​ട്ട​ത്തി​ൽ, ഫാ.​വി​ൻ​സ​ന്‍റ് മ​റ്റ​ത്തി​ൽ​കു​ന്നേ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഇ​ന്നു പു​ല​ർ​ച്ചെ ര​ണ്ടേ​മു​ക്കാ​ലി​നു ഈ​സ്റ്റ​ർ തി​രു​ക​ർ​മ​ങ്ങ​ളും വി​ശു​ദ്ധ കു​ർ​ബാ​ന​യും ന​ട​ന്നു. ഇ​ന്നു രാ​വി​ലെ ഏ​ഴേ​കാ​ലി​നും വി​ശു​ദ്ധ കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കും.
അ​ങ്ങാ​ടി​പ്പു​റം: പ​രി​യാ​പു​രം ഫാ​ത്തി​മ മാ​താ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ പീ​ഡാ​നു​ഭ​വ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് വി​കാ​രി ഫാ.​ജേ​ക്ക​ബ് കൂ​ത്തൂ​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. കു​രി​ശു​ചും​ബ​നം, കു​രി​ശി​ന്‍റെ വ​ഴി, ന​ഗ​രി കാ​ണി​ക്ക​ൽ എ​ന്നി​വ​യു​മു​ണ്ടാ​യി. പെ​രി​ന്ത​ൽ​മ​ണ്ണ ഫൊ​റോ​ന വി​കാ​രി ഫാ.​കു​ര്യാ​ക്കോ​സ് ഐ​ക്കൊ​ള​ന്പി​ൽ സ​ന്ദേ​ശം ന​ൽ​കി. ഈ​സ്റ്റ​ർ തി​രു​ക​ർ​മ​ങ്ങ​ൾ ഇ​ന്ന​ലെ രാ​ത്രി 11ന് ​ന​ട​ത്തി. ഇ​ന്നു രാ​വി​ലെ 7.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന​യു​ണ്ടാ​കും.
കാ​ളി​കാ​വ്: കാ​ളി​കാ​വി​ൽ ക്രൈ​സ്ത​വ സ​മൂ​ഹം കു​രി​ശി​ന്‍റെ വ​ഴി ന​ട​ത്തി. ചെ​ങ്കോ​ട്, അ​ട​യ്ക്കാ​കു​ണ്ട് ഇ​ട​വ​ക​ക​ൾ സം​യു​ക്ത​മാ​യി കാ​ളി​കാ​വി​ൽ നി​ന്ന് അ​ട​യ്ക്കാ​കു​ണ്ടി​ലേ​ക്കാ​ണ് ശ്ലീ​വാ​പാ​ത എ​ന്ന കു​രി​ശി​ന്‍റെ വ​ഴി ന​ട​ത്തി​യ​ത്.നൂ​റു​ക​ണ​ക്കി​നു ഭ​ക്ത​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.
ഫാ.​ജി​നോ പൊ​ങ്ങം​പാ​റ​യി​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കി. കാ​ളി​കാ​വ് സെ​ന്‍റ് സേ​വ്യേ​ർ​സ് ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​സ​ഫ് എ​ട​ക്കാ​ട്ട്, അ​ട​ക്കാ​ക്കു​ണ്ട് സെ​ന്‍റ് ജോ​ർ​ജ് ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​സ് ചി​റ​ക​ണ്ടം, ഫാ.​ഷി​ന്‍റോ ചി​റ​ക​ണ്ടം എ​ന്നി​വ​ർ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.