അ​ഞ്ച് പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ൾ​ക്കു മാ​റ്റം
Sunday, April 21, 2019 2:10 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ലെ അ​ഞ്ചു​പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ മാ​റ്റ​മു​ള്ള​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​മി​ത് മീ​ണ അ​റി​യി​ച്ചു. ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി മ​ല​പ്പു​റം ക​ള​ക​ട​റേ​റ്റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​ണ്ടൂ​ർ മ​ണ്ഡ​ല​ത്തി​ലെ മൂ​ന്നും ത​വ​നൂ​ർ മ​ണ്ഡ​ല​ത്തി​ലെ ര​ണ്ടും പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണ് വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ മാ​റ്റി​യ​ത്. കെ​ട്ടി​ട​ങ്ങ​ളി​ലെ കാ​ല​പ്പ​ഴ​ക്കം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ൾ മാ​റ്റി​യ​ത്. തെ​ട്ട​ടു​ത്ത് ത​ന്നെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കാ​ണ് മാ​റ്റി​യി​ട്ടു​ള്ള​ത്.
വ​ണ്ടൂ​രി​ലെ പോ​രൂ​ർ അ​ങ്ക​ണ​വാ​ടി​യി​ലെ പോ​ളിം​ഗ് സ്റ്റേ​ഷ​ൻ എ​യ്ഡ​ഡ് ലോ​വ​ർ പ്രൈ​മ​റി സ്കൂ​ൾ കെ​ട്ടി​ട​ത്തി​ലേ​ക്കാ​ണ് (വെ​സ്റ്റേ​ണ്‍ സൈ​ഡ്) മാ​റ്റി​യ​ത്. അ​ത്തി​പ്പ​റ്റ ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ലെ (സൗ​ത്ത് ബി​ൽ​ഡിം​ഗ്) പോ​ളിം​ഗ് സ്റ്റേ​ഷ​ൻ അ​ൽ മ​ദ്ര​സ​ത്തു​ൽ ബ​യാ​നി​യ(​വെ​സ്റ്റ് സൈ​ഡ്)​യി​ലേ​ക്കും, നീ​ലാ​ണ്ട​ൻ​പാ​റ ദാ​റു​ൽ ഇ​സ്ലാം മ​ദ്ര​സ​യി​ലേ​ത് എ​ച്ച്എ​എ​ൽ​പി സ്കൂ​ൾ(​ഈ​സ്റ്റ് സൈ​ഡ്) വ​ലി​യ​കു​ന്നി​ലേ​ക്കു​മാ​ണ് മാ​റ്റി​യ​ത്. ത​വ​നൂ​ർ മ​ണ്ഡ​ല​ത്തി​ലെ എ​ജെ​ബി സ്കൂ​ൾ ചേ​ക​ന്നൂ​രി​ലെ (സൗ​ത്ത് സൈ​ഡ്) പോ​ളിം​ഗ് സ്റ്റേ​ഷ​ൻ ത​ൻ​വീ​റു​ൽ വി​ദാ​ൻ മ​ദ്ര​സ(​വെ​സ്റ്റ് സൈ​ഡ്) യി​ലേ​ക്കും എ​ജെ​ബി സ്കൂ​ൾ ചേ​ക​ന്നൂ​രി​ലെ ത​ന്നെ നോ​ർ​ത്ത് സൈ​ഡ് പോ​ളിം​ഗ് സ്റ്റേ​ഷ​ൻ ഹ​യാ​ത്തു​ൽ ഇ​സ്ലാം മ​ദ്ര​സ കെ​ട്ടി​ട​ത്തി​ലേ​ക്കു​മാ​ണ് മാ​റ്റി​യ​ത്.