ഇ​ന്ന് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Sunday, April 21, 2019 2:10 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ങ്ങാ​ടി​പ്പു​റം തി​രു​മാ​ന്ധാം​കു​ന്ന് പൂ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇന്ന് ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും. ഉ​ച്ച​കഴിഞ്ഞ് ര​ണ്ടു​മു​ത​ലാ​ണ് നി​യ​ന്ത്ര​ണം. മ​ണ്ണാ​ർ​ക്കാ​ട്, പാ​ല​ക്കാ​ട് ഭാ​ഗ​ത്തു​നി​ന്നു​ള്ള ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ മ​ഞ്ചേ​രി, വ​ള്ളു​വ​ന്പ്രം വ​ഴി പോ​ക​ണം. കോ​ഴി​ക്കോ​ട്ട് നി​ന്ന് പാ​ല​ക്കാ​ട്ടേ​ക്കു​ള്ള ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ വ​ള്ളു​വ​ന്പ്രം, മ​ഞ്ചേ​രി, പാ​ണ്ടി​ക്കാ​ട്, മ​ണ്ണാ​ർ​ക്കാ​ട് വ​ഴി പോ​ക​ണം.
മൂ​ന്നു​മു​ത​ൽ പെ​രി​ന്ത​ൽ​മ​ണ്ണ-​അ​ങ്ങാ​ടി​പ്പു​റം മേ​ൽ​പ്പാ​ലം വ​ഴി​യു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി നി​രോ​ധി​ക്കും. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ന്നും മ​ല​പ്പു​റം ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ പ​ട്ടി​ക്കാ​ട്-​വ​ല​ന്പൂ​ർ വ​ഴി പോ​ക​ണം. മ​ല​പ്പു​റ​ത്ത് നി​ന്നും പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലേ​ക്കു​ള്ളവ ഓ​രാ​ടം​പാ​ലം-​വ​ല​ന്പൂ​ർ-​പ​ട്ടി​ക്കാ​ട് വ​ഴി​യും പോ​ക​ണം. ക​രി​ങ്ക​ല്ല​ത്താ​ണി ഭാ​ഗ​ത്തു​നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ പൊ​ന്ന്യാ​കു​ർ​ശി ബൈ​പ്പാ​സ് വ​ഴി​യും പോ​കണമെ​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് അ​റി​യി​ച്ചു.