ഹോ​ൾസെ​യി​ൽ ക​ട ക​ത്തിന​ശി​ച്ചു
Sunday, April 21, 2019 2:10 AM IST
ക​രു​വാ​ര​കു​ണ്ട്: പാ​ണ്ടി​ക്കാ​ട് പു​ക്കൂ​ത്ത് റേ​ഷ​ൻ ക​ട​യ്ക്കു സ​മീ​പ​ത്തെ മ​ഠ​ത്തി​ൽ ഷം​സു​ദ്ദീ​ന്‍റെ ഹോ​ൾ സെ​യി​ൽ സ്റ്റേ​ഷ​ന​റി ക​ട ക​ത്തി ന​ശി​ച്ചു. വെ​ള്ളി​യാ​ഴ്ച്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് തീ​പ​ട​ർ​ന്ന​ത്. ഷോ​ർ​ട്ട് സ​ർ​ക്യു​ട്ടാ​ണ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.​നാ​ലു ല​ക്ഷം രൂ​പ​യു​ടെ വ​സ്തു​ക്ക​ൾ ക​ത്തി ന​ശി​ച്ച​താ​യി ക​ട​യു​ട​മ പ​റ​ഞ്ഞു. ഷം​സു​ദ്ദീ​ൻ ക​ട​യ​ട​ച്ച് വീ​ട്ടി​ലെ​ത്തി അ​ര മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് ക​ട​യി​ൽ തീ​പ​ട​ർ​ന്ന വി​വ​രം അ​റി​ഞ്ഞ​ത്.
ഷ​ട്ട​റി​നു​ള്ളി​ൽ നി​ന്നും പു​ക ഉ​യ​ർ​ന്ന​തോ​ടെ സ്ഥ​ല​ത്തെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് തീ​യ​ണ​ച്ച​ത്. ഷ​ട്ട​ർ പൂ​ട്ട് ത​ക​ർ​ത്ത് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു.​ക​ട​യ്ക്കു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഗ്യാ​സ് സി​ലി​ണ്ട​റി​ൽ തീ ​പ​ട​രാ​തി​രു​ന്ന​ത് വ​ൻ അ​പ​ക​ടം ഒ​ഴി​വാ​ക്കി. നാ​ട്ടു​കാ​രാ​യ വി.​കെ.​ജാ​ഫ​ർ, സി.​കെ.​മു​സ്ത​ഫ, കു​റ്റീ​രി അ​ഷ്റ​ഫ്,പി.​റ​ഷീ​ദ്, കെ.​സൈ​ത​ല​വി എ​ന്നി​വ​ർ തീ​യ​ണ​യ്ക്ക​ലി​ന് നേ​തൃ​ത്വം ന​ൽ​കി.