താ​നൂ​രി​ൽ പി.​വി. അ​ൻ​വ​റി​ന്‍റെ റോ​ഡ് ഷോ​ക്കി​ടെ സംഘർഷം
Sunday, April 21, 2019 2:10 AM IST
താ​നൂ​ർ: അ​ഞ്ചു​ടി തീ​ര​ദേ​ശ​ത്ത് വീ​ണ്ടും സംഘർഷം. പൊ​ന്നാ​നി മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര​സ്ഥാ​നാ​ർ​ഥി പി.​വി അ​ൻ​വ​റി​ന്‍റെ തീ​ര​ദേ​ശ റോ​ഡ് ഷോ​യ്ക്ക് നേ​രെ ക​ല്ലെ​റി​ഞ്ഞു. മൂ​ന്നു ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കു പ​രി​ക്കേ​റ്റു. അ​ഞ്ചു​ടി സ്വ​ദേ​ശി​ക​ളാ​യ പൗ​റ​ക​ത്ത് സു​ഹൈ​ൽ (22), കു​പ്പ​ന്‍റെ പു​ര​ക്ക​ൽ അ​ഫ്രീ​ദ് (20), ച​ക്കാ​ച്ചി​ന്‍റെ പു​ര​ക്ക​ൽ ഇ​ബ്നു (20) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ വൈ​കീ​ട്ട് ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം. റോ​ഡ് ഷോ ​ന​ട​ക്കു​ന്ന​തി​നി​ടെ യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ ക​ല്ലെ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്നു ഇ​ട​തു​മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. പ​രി​ക്കേ​റ്റ​വ​രെ തി​രൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ക​ഴി​ഞ്ഞ മാ​ർ​ച്ച് നാ​ലി​നു രാ​ത്രി​യി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ കെ.​പി ഷം​സു​വി​നെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച സ്ഥ​ല​ത്തു നി​ന്നു നൂ​റു മീ​റ്റ​ർ വ​ട​ക്ക് ഭാ​ഗ​ത്താ​ണ് ക​ല്ലേ​റു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ലും ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ എ​ൽ​ഡി​എ​ഫ് റോ​ഡ് ഷോ​യ്ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​വും എ​ൽ​ഡി​എ​ഫ് പ്ര​ചാ​ര​ണ വാ​ഹ​ന​ത്തി​നു നേ​രെ ക​ല്ലെ​റി​ഞ്ഞി​രു​ന്നു. തീ​ര​ദേ​ശ​ത്ത് സി​പി​എം ആ​ക്ര​മ​ണം എ​ന്ന രീ​തി​യി​ൽ വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു​ണ്ട്.
നാ​ട്ടു​കാ​രും പോ​ലീ​സും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ ത​ള്ളി​ക്ക​ള​യ​ണ​മെ​ന്നും സി​പി​എം തീ​ര​ദേ​ശ ലോ​ക്ക​ൽ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.