വ​ച​ന​താ​രം ബൈ​ബി​ൾ സം​ഗ​മം ന​ട​ത്തി
Sunday, April 21, 2019 2:12 AM IST
പു​ൽ​പ്പ​ള്ളി: ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് മാ​ന​ന്ത​വാ​ടി രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ച​ന താ​രം ബൈ​ബി​ൾ സം​ഗ​മം ദ്വാ​ര​ക​യി​ൽ ന​ട​ന്നു. 180 ഓ​ളം പേ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു.
ഒ​ന്പ​ത് റൗ​ണ്ടു​ക​ളി​ലാ​യി ന​ട​ന്ന വി​ശ​ക​ല​ന​ത്തി​നു ശേ​ഷം സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ അ​ഞ്ജ​ന ചെ​റു​ത​റ​പ്പേ​ൽ (ക​യ്യൂ​ന്നി), ജാ​ൻ​സി വെ​ന്നാ​യ​പ്പി​ള്ളി(​ന​ട​വ​യ​ൽ), അ​ഞ്ജ​ലി ചെ​റു​ത​റ​പ്പേ​ൽ(​ക​യ്യൂ​ന്നി)​എ​ന്നി​വ​രെ വ​ച​ന​താ​ര​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ച്ചു. ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ സാം ​വെ​ള്ളി​യാം ക​ണ്ട​ത്തി​ൽ (ക​ല്ലോ​ടി), ഐ​റി​ൻ മ​രി​യ(​പ​ന​ച്ചി​റ), ജി​യ ജോ​യ് കൊ​ല്ല​പ്പ​ള്ളി (പ​യ്യ​ന്പ​ള്ളി) എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടി.
വി​ജ​യി​ക​ൾ​ക്കു​ള്ള ക്യാ​ഷ് അ​വാ​ർ​ഡും മെ​മന്‍റോ​യും മെ​ഡ​ലു​ക​ളും ഫാ. ​ജോ​ർ​ജ് മ​ന്പ​ള്ളി​ൽ വി​ത​ര​ണം ചെ​യ്തു. ഷാ​ജി ച​ന്ദ​ന പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
ഫാ. ​ഷി​ജു ഐ​ക്ക​ര​ക്കാ​നാ​യി​ൽ, ബി​നീ​ഷ് തു​ന്പി​യാ​ങ്കു​ഴി, ര​ഞ്ജി​ത് മു​തു​പ്ലാ​ക്ക​ൽ, ടോം ​പൂ​വ​ക്കു​ന്നേ​ൽ, സി​സ്റ്റ​ർ പ്ര​ശാ​ന്തി, നി​നു മാ​ങ്കൂ​ട്ട​ത്തി​ൽ, സി​സ്റ്റ​ർ ലി​സ സി​എം​സി, അ​ഞ്ജു മൂ​ഴി​യാ​ങ്ക​ൽ, ജോ​മോ​ൻ മ​ണ​പ്പാ​ട്ട്, അ​രു​ണ്‍ പേ​ഴേ​ക്കാ​ട്ടി​ൽ, ജോ​യ് മേ​പ്പാ​ട​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.