പ്രി​യ​ങ്കയെ കാ​ണാ​നെ​ത്തി​യ​വ​രി​ൽ കൂ​ടു​ത​ലും സ്ത്രീ​ക​ൾ
Sunday, April 21, 2019 2:12 AM IST
പു​ൽ​പ്പ​ള്ളി: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ തെ​രെ​ഞ്ഞ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​ൽ​പ്പ​ള്ളി​യി​ൽ എ​ത്തി​യ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യെ നേ​രി​ൽ കാ​ണു​ന്ന​തി​ന്നാ​യി എ​ത്തി​യ​തി​ൽ ഏ​റ​യും വീ​ട്ട​മ്മ​മാ​ർ.
11.30 ഓ​ടെ പ്രി​യ​ങ്ക എ​ത്തും എ​ന്ന​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് രാ​വി​ലെ 10 ഓ​ടെ മേ​ഖ​ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മാ​യി വീ​ട്ട​മ്മ​മാ​ർ കൂ​ട്ട​മാ​യി ആ​ണ് ഒ​ഴു​കി​യെ​ത്തി​യ​ത്.
മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മാ​ത്രം ക​ണ്ടി​ട്ടു​ള്ള ത​ങ്ങ​ളു​ടെ പ്രി​യ നേ​താ​വി​നെ കാ​ണാ​ൻ കു​ടും​ബ സ​മേ​തം ആ​ണ് മി​ക്ക​വ​രും എ​ത്തി​യ​ത്.
അ​വ​ധി​ക്കാ​ല​മാ​യ​തി​നാ​ൽ കു​ട്ടി​ക​ള​ട​ക്കം നി​ര​വ​ധി പേ​ർ ഗ്രൗ​ണ്ടി​ൽ തി​ങ്ങി​നി​റ​ഞ്ഞു. വേ​ദി​യി​ലെ മു​ൻ​നി​ര​യി​ലെ ക​സേ​ര​ക​ളി​ൽ സ്ത്രീ​ക​ൾ നി​റ​ഞ്ഞി​രു​ന്നു.
പു​ൽ​പ്പ​ള്ളി​യി​ൽ എ​ത്തി​യ കോ​ണ്‍​ഗ്ര​സി​ന്‍റെ അ​ദ്യ ദേ​ശീ​യ നേ​താ​വി​ന് വ​ൻ വ​ര​വേ​ൽ​പ്പ് കൊ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​ണ് പു​ൽ​പ്പ​ള്ളി​ക്കാ​ർ.