ജ​ന​ങ്ങ​ളെ ത​മ്മി​ല​ടി​പ്പി​ച്ച് അ​ധി​കാ​ര​ത്തി​ല്‌ എത്താ​ൻ ബി​ജെ​പി ശ്ര​മം: ഗു​ലാം​ന​ബി ആ​സാ​ദ്
Sunday, April 21, 2019 2:12 AM IST
മാ​ന​ന്ത​വാ​ടി: വ​ർ​ഗീ​യ ധ്രൂ​വീ​ക​ര​ണം ന​ട​ത്തി ജ​ന​ങ്ങ​ളെ ത​മ്മി​ല​ടി​പ്പി​ച്ചു അ​ധി​കാ​ര​ത്തി​ലേ​റാ​നാ​ണ് ബി​ജെ​പി ശ്ര​മ​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗു​ലാം​ന​ബി ആ​സാ​ദ്.
എ​ട​വ​ക ര​ണ്ടേ​നാ​ലി​ൽ യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ത്യ​യെ ന​ശി​പ്പി​ക്കു​ക​യാ​ണ് മോ​ദി സ​ർ​ക്കാ​ർ ചെ​യ്ത​ത്.
എ​ൻ​ഡി​എ സ​ർ​ക്കാ​ർ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ച്ചി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല, 4.73 കോ​ടി തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഇ​ല്ലാ​താ​ക്കി. വ​ർ​ഗീ​യ​ത​യും മ​തേ​ത​ര​ത്വ​വും ത​മ്മി​ലാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പോ​രാ​ട്ടം.
ഇ​ന്ത്യ​യെ ര​ക്ഷി​ക്കാ​നും ബി​ജെ​പി​യെ അ​ധി​കാ​ര​ത്തി​ൽ​നി​ന്നു തൂ​ത്തെ​റി​യാ​നും എ​ല്ലാ​വ​രും ഒ​ന്നി​ക്ക​ണ​മെ​ന്നു ഗു​ലാം​ന​ബി ആ​സാ​ദ് ആ​ഹ്വാ​നം ചെ​യ്തു. റാ​ഷി​ദ് ഗ​സാ​ലി കൂ​ളി​വ​യ​ൽ പ്ര​സം​ഗം പ​രി​ഭാ​ഷ​പ്പെ​ടു​ത്തി. മു​ൻ മ​ന്ത്രി പി.​കെ. ജ​യ​ല​ക്ഷ്മി, പി.​കെ. അ​സ്മ​ത്ത്, ഉ​ഷ വി​ജ​യ​ൻ, എ​ൻ.​കെ. വ​ർ​ഗീ​സ്, ക​ണ്ണോ​ളി മു​ഹ​മ്മ​ദ്, വ​ള്ളി​യാ​ട്ട് അ​ബ്ദു​ല്ല, ബ്രാ​ൻ അ​ഹ​മ്മ​ദു​കു​ട്ടി, നാ​സ​ർ ത​രു​വ​ണ, ജി​ൽ​സ​ണ്‍ തൂ​പ്പും​ക​ര, എ​ച്ച്.​ബി. പ്ര​ദീ​പ്, ജോ​ർ​ജ് പ​ട​കൂ​ട്ടി​ൽ, തോ​ക്ക​ൻ മ​മ്മൂ​ട്ടി, മു​തു​കോ​ട​ൻ ഇ​ബ്രാ​ഹിം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.