പ്ര​ധാ​ന​മ​ന്ത്രി ആ​ശ​യ​പ്ര​തി​സ​ന്ധി​യി​ൽ: മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ
Sunday, April 21, 2019 2:12 AM IST
ക​ൽ​പ്പ​റ്റ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ആ​ശ​യ പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്നു കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. യു​ഡി​എ​ഫ് മീ​ഡി​യ സെ​ന്‍റ​റി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ഞ്ചു വ​ർ​ഷ​ത്തെ ഭ​ര​ണ​ത്തി​നി​ടെ ചെ​യ്ത​തും ചെ​യ്യാ​നി​രി​ക്കു​ന്ന​തു​മാ​യ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ഒ​ന്നും പ​റ​യാ​നി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് മോ​ദി.
ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ എ​ന്തു നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​തെ​ന്ന് ബി​ജെ​പി​യും മോ​ദി​യും വ്യ​ക്ത​മാ​ക്ക​ണം. സു​പ്രീം​കോ​ട​തി വി​ധി​ക്കു​ശേ​ഷം വി​ശ്വാ​സി​ക​ളു​ടെ ഭാ​ഗ​ത്തു നി​ര​ന്ത​ര പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​ട്ടും നി​യ​മ​നി​ർ​മാ​ണം ന​ട​ത്താ​ത്ത​ത് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വീ​ഴ്ച​യാ​ണ്. ഭ​ര​ണ സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ൾ ക​ണ്ടി​ല്ലെ​ന്നു ന​ടി​ച്ചാ​ണ് ബി​ജെ​പി​യും മോ​ദി​യും മു​ന്നോ​ട്ടു​പോ​യ​തെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. അ​നി​ൽ​കു​മാ​ർ കൂ​ടെ ഉ​ണ്ടാ​യി​രു​ന്നു.