വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​നു മാ​ത്ര​മാ​യി എ​ൽ​ഡി​എ​ഫ് പ്ര​ക​ട​ന പ​ത്രി​ക
Sunday, April 21, 2019 2:12 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​നു മാ​ത്ര​മാ​യി എ​ൽ​ഡി​എ​ഫ് പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി. ഉ​ത്പാ​ദ​ന​മേ​ഖ​ല​യ്ക്കും പാ​ശ്ചാ​ത്ത​ല സൗ​ക​ര്യ വി​ക​സ​ന​ത്തി​നും മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന​താ​ണ് പ​ത്രി​ക. പ്ര​തി​മാ​സം 18,000 രൂ​പ മി​നി​മം കൂ​ലി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഉ​റ​പ്പു​വ​രു​ത്താ​ത്ത കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും ത​ങ്ങ​ളു​ടെ പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ വാ​ഗ്ദാ​നം ചെ​യ്യു​ന്ന വി​ക​സ​നം കാ​പ​ട്യ​മാ​ണെ​ന്നും എ​ൽ​ഡി​എ​ഫ് പ​ത്രി​ക​യി​ൽ പ​റ​യു​ന്നു.
കൃ​ഷി​യി​ടം ത​രി​ശി​ടാ​തെ കാ​ർ​ഷി​കോ​ത്പാ​ദ​ന​വും സം​സ്ക​ര​ണ വ്യ​വ​സാ​യ​ങ്ങ​ളും വി​പ​ണി​യും വി​ക​സി​പ്പി​ച്ച് ക​ർ​ഷ​ക​ർ​ക്ക് ആ​ദാ​യ​വി​ല​യും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മി​നി​മം കൂ​ലി​യും ല​ഭ്യ​മാ​ക്കി എ​ല്ലാ​വ​ർ​ക്കും തൊ​ഴി​ലും വ​രു​മാ​ന​വും ഉ​റ​പ്പാ​ക്കു​ന്ന വി​ക​സ​ന​മാ​ണ് പ്ര​ക​ട​ന​പ​ത്രി​ക​യി​ലൂ​ടെ ഇ​ട​തു മു​ന്ന​ണി മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്.
പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​ങ്ങ​ളാ​യ നി​ല​ന്പൂ​ർ-​ന​ഞ്ച​ൻ​ഗോ​ഡ്, മൈ​സൂ​രു-​ത​ല​ശേ​രി റെ​യി​ൽ പാ​ത​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്നും വി​ദ്യാ​ഭ്യാ​സ-​ആ​രോ​ഗ്യ-​പൊ​തു​വി​ത​ര​ണ സേ​വ​ന മേ​ഖ​ല​ക​ൾ വി​ക​സി​പ്പി​ക്കു​മെ​ന്നും ആ​ദി​വാ​സി​ക​ൾ​ക്കും തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്കു​മാ​യി സ​വി​ശേ​ഷ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​മെ​ന്നും പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ പ​റ​യു​ന്നു.
വ​യ​നാ​ട് പ​രി​സ്ഥി​തി സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ, വ​ന്യ​മൃ​ഗ​ശ​ല്യം ശ്വാ​ശ​ത​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​നു പ​ദ്ധ​തി, ക​ബ​നി ന​ദി​യി​ലെ ജ​ലം സു​പ്രീം കോ​ട​തി അം​ഗീ​ക​രി​ച്ച അ​ള​വി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി കൃ​ഷി സം​ര​ക്ഷ​ണം തു​ട​ങ്ങി​യ​വ​യും പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​ങ്ങ​ളാ​ണ്.