ആ​ന്‍റി ന​ക്സ​ൽ ഫോ​ഴ്സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി
Sunday, April 21, 2019 2:12 AM IST
കാ​ട്ടി​ക്കു​ളം: കേ​ര​ള ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ൽ മാ​വോ​യി​സ്റ്റ് സാ​ന്നി​ദ്ധ്യം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ന്‍റി ന​ക്സ​ൽ ഫോ​ഴ്സ് പ​രി​ശോ​ധ​ന ശ​ക​ത​മാ​ക്കി. മാ​വോ​യി​സ്റ്റ് സം​ഘം എ​ത്തി​യെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ക​ർ​ണാ​ട​ക ആ​ന്‍റി ന​ക​സ​ൽ ഫോ​ഴ്സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​ത്. കു​ട​ക് കാ​പ്പി​ത്തോ​ട്ട​ങ്ങ​ളി​ലും കേ​ര​ള അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന വ​ന മേ​ല​ല​ക​ളി​ലും തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.
ന​ക്സ​ൽ ഫോ​ഴ്സി​ന്‍റെ എ​ട്ട് ടീം ​ആ​യാ​ണ് തെ​ര​ച്ച​ൽ ശ​ക​ത​മാ​ക്കു​ന്ന​ത്. തി​രു​നെ​ല്ലി പ​ക്ഷി​പാ​താ​ള മ​ല​നി​ര​ക​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​ന്നു​ണ്ട്.
23 ന് ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കേ തോ​ൽ​പെ​ട്ടി കു​ട്ടം അ​തി​ർ​ത്തി​യി​ൽ പ്ര​ത്യേ​ക​സം​ഘം ക്യാ​ന്പ് ചെ​യ്യു​ന്നു​ണ്ട്. അ​ടു​ത്തി​ടെ തി​രു​നെ​ല്ലി​യി​ൽ മാ​വോ​യി​സ്റ്റു​ക​ൾ എ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ തി​രു​നെ​ല്ലി മേ​ഘ​ല​ക​ളി​ലും ത​ണ്ട​ർ​ബോ​ൾ​ട്ടും പോ​ലീ​സും നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.