പ്രി​യ​ങ്കഗാ​ന്ധി​യെ കാ​ണാ​ൻ ക​ഴി​ഞ്ഞ സ​ന്തോ​ഷ​ത്തി​ൽ കു​ടി​യേ​റ്റ ഗ്രാ​മം
Sunday, April 21, 2019 2:12 AM IST
പു​ൽ​പ്പ​ള്ളി: പു​ൽ​പ്പ​ള്ളി​യി​ലെ​ത്തി​യ പ്രി​യ​ങ്കഗാ​ന്ധി വേ​ദി​യി​ൽ ക​യ​റും മു​ന്പേ ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട് ചോ​ദി​ച്ച​റി​യു​ന്ന​തി​നാ​യി വേ​ദി​ക്ക് മു​ന്നി​ലു​ള്ള സ​ദ​സി​ലേ​ക്ക് അ​പ്ര​തീ​ക്ഷി​ത​മാ​യെ​ത്തി​യ​തി​ലും പ്രി​യ​ങ്ക ഗാ​ന്ധി​യെ കാ​ണാ​ൻ ക​ഴി​ഞ്ഞ​തി​ലു​ള്ള സ​ന്തോ​ഷ​ത്തി​ല​ണ് കു​ടി​യേ​റ്റ മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ.
പ്രി​യ​ങ്കഗാ​ന്ധി പ്ര​സം​ഗി​ക്കു​ന്ന വേ​ദി​ക്ക് മു​ന്നി​ൽ പാ​ള തൊ​പ്പി ത​ല​യി​ൽ വ​ച്ച് ഇ​രു​ന്ന ക​ർ​ഷ​ക​രു​ടെ അ​ടു​ത്തേ​ക്ക് ബാ​രി​ക്കേ​ഡു​ക​ൾ​ക്കി​ട​യി​ലു​ടെ കെ.​സി. വേ​ണു​ഗോ​പാ​ലി​നൊ​പ്പ​മെ​ത്തി​യാ​ണ് ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ്രി​യ​ങ്ക ചോ​ദി​ച്ച് മ​ന​സി​ലാ​ക്കി​യ​ത്. ക​ട​ബാ​ധ്യ​ത​യും വ​ര​ൾ​ച്ച​യും വ​ന്യ​മൃ​ഗ​ശ​ല്യ​വും കൃ​ഷി നാ​ശ​വു​മു​ൾ​പ്പ​ടെ ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ അ​നു​ഭാ​വ​പൂ​ർ​വം ചോ​ദി​ച്ച​റി​യു​ക​യും കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ക​ർ​ഷ​ക പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വ​ക​രി​ക്കു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യ​താ​യും ക​ർ​ഷ​ക​നാ​യ ബെ​ന്നി ജോ​സ​ഫ് പ​റ​ഞ്ഞു.