തെ​ര​ഞ്ഞെ​ടു​പ്പു ജോ​ലി​യി​ലെ പ്ര​തി​ഫ​ല​ത്തി​ലു​ള്ള വി​വേ​ച​നം സ​ർ​വീ​സ് ച​ട്ട​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മെ​ന്ന്
Sunday, April 21, 2019 2:12 AM IST
ക​ൽ​പ്പ​റ്റ: തെ​ര​ഞ്ഞെ​ടു​പ്പു ജോ​ലി​യി​ലെ പ്ര​തി​ഫ​ല​ത്തി​ലു​ള്ള വി​വേ​ച​നം സ​ർ​വീ​സ് ച​ട്ട​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​ണെ​ന്നു കെ​പി​എ​സ്ടി​എ ജി​ല്ലാ ക​മ്മി​റ്റി ആ​രോ​പി​ച്ചു. പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു കുറച്ച് പ്ര​തി​ഫ​ലം ന​ൽ​കു​ന്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പു ജോ​ലി​യു​ള്ള മ​റ്റു​ദ്യോ​ഗ​സ്ഥ​ർ​ക്കു വ​ലി​യ തു​ക​യാ​ണ് അ​നു​വ​ദി​ക്കു​ന്ന​ത്. പ്ര​തി​ഫ​ല​ത്തി​ലെ ഏ​റ്റ​ക്കു​റ​ച്ചി​ൽ ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ അ​തൃ​പ്തി​ക്കു കാ​ര​ണ​മാ​യ​താ​യി ക​മ്മി​റ്റി ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​സി​ഡ​ന്‍റ് കെ.​ജി. ജോ​ണ്‍​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സെ​ക്ര​ട്ട​റി എം.​എം. ഉ​ല​ഹ​ന്നാ​ൻ, ടോ​മി ജോ​സ​ഫ്, സു​രേ​ഷ്ബാ​ബു വാ​ള​ൽ, പി.​എ​സ്. ഗി​രീ​ഷ്കു​മാ​ർ, എം.​എം. ബേ​ബി​ച്ച​ൻ, കെ.​പി. ര​വീ​ന്ദ്ര​ൻ, ടി.​എ​ൻ. സ​ജീ​ൻ, പി.​കെ. രാ​ജ​ൻ, ഏ​ബ്ര​ഹാം കെ. ​മാ​ത്യു, എം.​വി. രാ​ജ​ൻ, പി.​ജെ. സെ​ബാ​സ്റ്റ്യ​ൻ, കെ.​സി. ഷേ​ർ​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.