വോ​ട്ടു​ചെ​യ്യാ​ൻ പ​തി​നൊ​ന്ന് തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ സ്വീ​ക​രി​ക്കും
Monday, April 22, 2019 12:11 AM IST
ക​ൽ​പ്പ​റ്റ: വോ​ട്ട​ർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ഇ​ല്ലാ​ത്ത വോ​ട്ട​ർ​മാ​ർ​ക്ക് ഫോ​ട്ടോ പ​തി​ച്ച 11 തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളി​ലൊ​ന്ന് ഹാ​ജ​രാ​ക്കി​യാ​ൽ വോ​ട്ട് ചെ​യ്യാം. പാ​സ്പോ​ർ​ട്ട്, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ, പൊ​തു​മേ​ഖ​ല ക​ന്പ​നി​ക​ൾ എ​ന്നി​വ​ർ ന​ൽ​കി​യ ഫോ​ട്ടോ​യോ​ടു​കൂ​ടി​യ സ​ർ​വീ​സ് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, ഫോ​ട്ടോ​യോ​ടു​കൂ​ടി​യ ബാ​ങ്ക്, പോ​സ്റ്റ് ഓ​ഫീ​സ് പാ​സ്ബു​ക്ക് (കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ ന​ൽ​കി​യ പാ​സ് ബു​ക്ക് ഒ​ഴി​കെ), പാ​ൻ കാ​ർ​ഡ്, നാ​ഷ​ണ​ൽ പോ​പ്പു​ലേ​ഷ​ൻ ര​ജി​സ്റ്റ​റി​നാ​യി ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ ന​ൽ​കി​യ സ്മാ​ർ​ട്ട് കാ​ർ​ഡ്, എം​എ​ൻ​ആ​ർ​ഇ​ജി​എ ജോ​ബ് കാ​ർ​ഡ്, തൊ​ഴി​ൽ മ​ന്ത്രാ​ല​യം അ​നു​വ​ദി​ച്ച ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് സ്മാ​ർ​ട്ട് കാ​ർ​ഡ്, ഫോ​ട്ടോ​യോ​ടു കൂ​ടി​യ പെ​ൻ​ഷ​ൻ രേ​ഖ, എം​പി, എം​എ​ൽ​എ, എം​എ​ൽ​സി മാ​ർ​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ള്ള ഒൗ​ദ്യോ​ഗി​ക തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ് എ​ന്നീ രേ​ഖ​ക​ളാ​ണ് വോ​ട്ട​ർ കാ​ർ​ഡി​നു പ​ക​ര​മാ​യി തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള​ത്

ടെ​ൻ​ഡ​ർ വോ​ട്ട്

ക​ൽ​പ്പ​റ്റ: ഒ​രു വോ​ട്ട​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ വ​രു​ന്പോ​ൾ ത​ന്‍റെ വോ​ട്ട് നേ​ര​ത്തെ ആ​രെ​ങ്കി​ലും ചെ​യ്താ​യി ക​ണ്ടാ​ൽ അ​യാ​ൾ​ക്ക് ടെ​ൻ​ഡ​ർ വോ​ട്ട് ചെ​യ്യാ​ൻ അ​വ​കാ​ശ​മു​ണ്ട്. വോ​ട്ടു​ചെ​യ്യാ​നെ​ത്തി​യ വ്യ​ക്തി പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കു​ക​യും ആ​ധി​കാ​രി​ക​ത തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്താ​ലാ​ണ് ടെ​ൻ​ഡ​ർ വോ​ട്ടി​ന് അ​നു​മ​തി ന​ൽ​കു​ക.

വോ​ട്ട​വ​കാ​ശം വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു​ള്ള​വ​ർ​ക്ക് മാ​ത്രം

ക​ൽ​പ്പ​റ്റ: വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രി​ല്ലെ​ങ്കി​ലും വോ​ട്ടു​ചെ​യ്യാ​മെ​ന്ന രീ​തി​യി​ൽ പ്ര​ച​രി​ക്കു​ന്ന വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ളി​ൽ വ​ഞ്ചി​ത​രാ​ക​രു​തെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു​ള്ള വ്യ​ക്തി​ക്ക് മാ​ത്ര​മേ വോ​ട്ടു​രേ​ഖ​പ്പെ​ടു​ത്താ​ൻ അ​വ​കാ​ശ​മു​ള്ളൂ. പ​ട്ടി​ക​യി​ൽ പേ​രി​ല്ലാ​ത്ത​വ​ർ ആ​ധാ​ർ കാ​ർ​ഡോ വോ​ട്ട​ർ കാ​ർ​ഡോ ഹാ​ജ​രാ​ക്കി​യാ​ൽ ’ച​ല​ഞ്ച് വോ​ട്ട്’ ചെ​യ്യാ​മെ​ന്ന രീ​തി​യി​ലു​ള്ള സ​ന്ദേ​ശ​ങ്ങ​ൾ വ്യാ​ജ​മാ​ണ്.

’ച​ല​ഞ്ച് വോ​ട്ട്’

ക​ൽ​പ്പ​റ്റ: പോ​ളിം​ഗ് ബൂ​ത്തി​ൽ പോ​ളിം​ഗ് ഏ​ജ​ന്‍റി​ന് ഒ​രു വോ​ട്ട​റു​ടെ ആ​ധി​കാ​രി​ക​ത​യി​ൽ സം​ശ​യ​മു​ണ്ടെ​ങ്കി​ൽ ചോ​ദ്യം ചെ​യ്യാ​ൻ ര​ണ്ടു​രൂ​പ കെ​ട്ടി​വെ​ച്ച് ’ച​ല​ഞ്ച്’ ചെ​യ്യാ​ൻ അ​വ​സ​ര​മു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ’ച​ല​ഞ്ച്’ പോ​ളിം​ഗ് ഏ​ജ​ന്‍റി​ന് സ്ഥാ​പി​ക്കാ​നാ​വാ​തെ വ​ന്നാ​ൽ ആ ​വോ​ട്ട​റെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ അ​നു​വ​ദി​ക്കു​ന്ന​തി​നെ​യാ​ണ് ’ച​ല​ഞ്ച് വോ​ട്ട്’ എ​ന്നു പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം ച​ല​ഞ്ച് സ്ഥി​രീ​ക​രി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ വോ​ട്ട് ചെ​യ്യാ​ൻ എ​ത്തി​യ വ്യ​ക്തി​യെ വോ​ട്ടിം​ഗി​ൽ​നി​ന്ന് വി​ല​ക്കാ​നും പോ​ലീ​സി​ന് കൈ​മാ​റാ​നും പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ​ക്ക് അ​ധി​കാ​ര​മു​ണ്ട്.