പി. ​ജ​യ​രാ​ജ​ന്‍റെ പ​ര​സ്യം ഇം​ഗ്ലീ​ഷി​ലാക്കിയത് പ​രാ​ജ​യ​ഭീ​തി മൂ​ലം: എ​ൻ. വേ​ണു
Monday, April 22, 2019 12:11 AM IST
കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി പി. ​ജ​യ​രാ​ജ​ന്‍റെ കേസ് വി​വ​ര​ങ്ങ​ൾ വോ​ട്ട​ർ​മാ​ർ​ക്ക് മ​ന​സി​ലാ​വാ​തി​രി​ക്കാ​ൻ പാ​ർ​ട്ടി പ​ത്ര​ത്തി​ൽ ഇം​ഗ്ലീ​ഷി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​ത് പ​രാ​ജ​യ​ഭീ​തി കൊ​ണ്ടാ​ണെ​ന്ന് ആ​ർ​എം​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ. വേ​ണു.
കേ​സി​ന്‍റെ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ സു​താ​ര്യ​ത വേ​ണ​മെ​ന്ന സു​പ്രീം കോ​ട​തി ഉ​ത്ത​ര​വും പാ​ലി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല ഇ​ക്കാ​ര്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഇ​ല​ക‌്ഷ​ൻ ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. എ​ത്ര ഒ​ളി​ച്ചു വ​യ്ക്കാ​ൻ ശ്ര​മി​ച്ചാ​ലും കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കും അ​ക്ര​മ​ങ്ങ​ൾ​ക്കു​മെ​തി​രേ ഉ​യ​ർ​ന്നു വ​ന്ന ജ​ന​രോ​ഷ​ത്തി​ൽ നി​ന്ന് ജ​യ​രാ​ജ​നെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ല.
ര​ക്ത​സാ​ക്ഷി​ക​ളു​ടെ എ​ണ്ണം പ​റ​ഞ്ഞ് സം​ഗ​മം ന​ട​ത്തു​ക വ​ഴി കൊ​ല​പാ​ത​ക രാ​ഷ്്‌ട്രീയം ത​ന്നെ​യാ​ണ് മു​ഖ്യ അ​ജ​ണ്ട​യെ​ന്ന് സി​പി​എം അം​ഗീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്. നാ​ടി​ന്‍റെ സ​മാ​ധാ​ന​ത്തി​നും ജീ​വ​ന്‍റെ ര​ക്ഷ​യ്ക്കും വ​ട​ക​ര​യി​ൽ കെ. ​മു​ര​ളീ​ധ​ര​നെ വ​മ്പി​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​പ്പി​ക്കു​മെ​ന്നും വേ​ണു പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.