രാ​ഹു​ലി​ന്‍റെ പൗ​ര​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യി​ൽ കോ​ണ്‍​ഗ്ര​സി​നു ആ​ശ​ങ്ക​യി​ല്ല: കെ.​സി. വേ​ണു​ഗോ​പാ​ൽ
Monday, April 22, 2019 12:11 AM IST
ക​ൽ​പ്പ​റ്റ: രാ​ഹു​ൽ ഗാ​ന്ധി അ​മേ​ഠി മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നു നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യോ​ടൊ​പ്പം സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ന്‍റെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യി​ൽ പൗ​ര​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഉ​യ​ർ​ന്ന പ​രാ​തി​യി​ൽ കോ​ണ്‍​ഗ്ര​സി​നു ആ​ശ​ങ്ക​യി​ല്ലെ​ന്നു എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
രാ​ഹു​ൽ ഗാ​ന്ധി ആ​ദ്യ​മാ​യ​ല്ല ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. മൂ​ന്നു വ​ട്ടം എം​പി​യാ​യ അ​ദ്ദേ​ഹം നാ​ലാ​മ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​നെ​യാ​ണ് നേ​രി​ടു​ന്ന​ത്. അ​ഴി​ച്ചു​വി​ട്ട കു​പ്ര​ചാ​ര​ണ​ങ്ങ​ളെ​ല്ലാം വെ​റു​തെ​യാ​യ​പ്പോ​ൾ പ​രാ​ജ​യ​ഭീ​തി​യി​ലാ​യ​വ​രാ​ണ് പ​രാ​തി​ക്കു പി​ന്നി​ൽ. സു​ബ്ര​ഹ്മ​ണ്യം സ്വാ​മി ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി രാ​ഹു​ലി​നെ​തി​രേ ഉ​ന്ന​യി​ച്ചു​വ​രു​ന്ന​താ​ണ് പൗ​ര​ത്വ​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണം. പ​രാ​തി​യി​ൽ ക​ഴ​ന്പി​ല്ലെ​ന്നു അ​ടു​ത്ത ദി​വ​സം വ്യ​ക്ത​മാ​കും. അ​മേ​ഠി​യി​ൽ രാ​ഹു​ലി​നെ​തി​രേ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത സം​ബ​ന്ധി​ച്ച് ഇ​ത്ത​വ​ണ​യും മു​ൻ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ങ്ങ​ളി​ൽ വ്യ​ത്യ​സ്ത വി​വ​ര​ങ്ങ​ളാ​ണ് ഉ​ള്ള​ത്.
തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടു പി​ടി​ക്കാ​നു​ള്ള ആ​യു​ധം മാ​ത്ര​മാ​യാ​ണ് ബി​ജെ​പി വി​ശ്വാ​സ​ത്തെ കാ​ണു​ന്ന​ത്. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ബി​ജെ​പി​യും സി​പി​എ​മ്മും ന​ട​ത്തി​യ ഒ​ത്തു​ക​ളി കോ​ണ്‍​ഗ്ര​സി​നെ​യും യു​ഡി​എ​ഫി​നെ​യും അ​ലോ​സ​ര​പ്പെ​ടു​ത്തു​ന്നി​ല്ല. ജ​ന​ങ്ങ​ളെ വി​ശ്വ​സി​ച്ചാ​ണ് കോ​ണ്‍​ഗ്ര​സും മു​ന്ന​ണി​യും മു​ന്നോ​ട്ടു​പോ​കു​ന്ന​ത്.
കേ​ര​ള​ത്തി​ൽ 20 സീ​റ്റും യു​ഡി​എ​ഫ് നേ​ടു​ന്ന രാ​ഷ്്‌ട്രീയ സാ​ഹ​ച​ര്യം വ്യ​ക്ത​മാ​യി​രി​ക്ക​യാ​ണ്. വ​യ​നാ​ട്ടി​ൽ അ​ത്യു​ജ്വ​ല ഭൂ​രി​പ​ക്ഷ​ത്തോ​ടെ രാ​ഹു​ൽ വി​ജ​യി​ക്കും. പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ പ്ര​ചാ​ര​ണം രാ​ഹു​ലി​ന്‍റെ വി​ജ​യ​ത്തി​ന്‍റെ മാ​റ്റു​കൂ​ട്ടും.
വ​യ​നാ​ടി​നെ പാ​ക്കി​സ്ഥാ​നോ​ടു ഉ​പ​മി​ച്ച ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത്ഷാ​യോ​ട് രാ​ഹു​ൽ ഗാ​ന്ധി​യും പ്രി​യ​ങ്ക ഗാ​ന്ധി​യും തു​ല്യ​നാ​ണ​യ​ത്തി​ൽ പ്ര​തി​ക​രി​ക്കാ​ത്ത​തു അ​വ​ർ​ക്കു അ​ന്ത​സു​ള്ള​തു​കൊ​ണ്ടാ​ണ്. രാ​ജ്യ​ത്തെ സം​ബ​ന്ധി​ച്ച കാ​ഴ്ച​പ്പാ​ട് ര​ണ്ടു നേ​താ​ക്ക​ളും മു​ന്പേ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ ത​ല​പ്പു​ഴ​യി​ലും ക​ന്പ​ള​ക്കാ​ടും യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ഉ​ണ്ടാ​യ പോ​ലീ​സ് ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. പ്ര​കോ​പ​ന​മി​ല്ലാ​തി​രി​ക്കെ​യാ​ണ് പോ​ലീ​സ് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രെ ലാ​ത്തി​ച്ചാ​ർ​ജ് ചെ​യ്ത​ത്. ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യോ​ടു ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, കെ​പി​സി​സി സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു എ​ന്നി​വ​രും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.