രാ​ഹു​ലി​ന്‍റെ യാ​ത്ര ച​ത്ത കു​തി​ര​യ്ക്കു മു​ക​ളി​ൽ: മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ
Monday, April 22, 2019 12:11 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു ച​ത്ത കു​തി​ര​യെ​ന്നു ആ​ക്ഷേ​പി​ച്ച മു​സ്ലിം ലീ​ഗി​ന്‍റെ പു​റ​ത്താ​ണ് വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ എ​ഐ​സി​സി അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ യാ​ത്ര​യെ​ന്ന് കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. ഗാ​ന്ധി ജം​ഗ്ഷ​നി​ൽ എ​ൻ​ഡി​എ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. അ​മേ​ഠി​യി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ തോ​റ്റ എം​പി​യാ​ണ് രാ​ഹു​ൽ. അ​ദ്ദേ​ഹം വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ൽ ഒൗ​ചി​ത്യ​മി​ല്ല.
കേ​ര​ള​ത്തി​ൽ ഇ​ട​തും വ​ല​തും മു​ന്ന​ണി​ക​ൾ പി​ന്തു​ട​രു​ന്ന​തു അ​വ​സ​ര​വാ​ദ രാ​ഷ്്‌ട്രീയ​മാ​ണ്. നി​ര​വ​ധി സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​ന്നി​ച്ചു നി​ൽ​കു​ന്ന കോ​ണ്‍​ഗ്ര​സും ഇ​ട​തു​പ​ക്ഷ​വും കേ​ര​ള​ത്തി​ൽ ന​ട​ത്തു​ന്ന മ​ത്സ​രം പ​രി​ഹാ​സ്യ​മാ​ണ്. എ​ൻ​ഡി​എ സ​ർ​ക്കാ​ർ വ​യ​നാ​ടി​നു മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണ് ന​ൽ​കി​യ​ത്. മു​ന്നോ​ക്ക ജി​ല്ല​ക​ൾ​ക്കൊ​പ്പ​മെ​ത്തി​ക്കാ​ൻ നീ​തി ആ​യോ​ഗ് രാ​ജ്യ​ത്തു തെ​ര​ഞ്ഞെ​ടു​ത്ത 115 ജി​ല്ല​ക​ളി​ൽ വ​യ​നാ​ടും ഉ​ൾ​പ്പെ​ടും. വ​യ​നാ​ടി​ന്‍റെ സ​മ​ഗ്ര വി​ക​സ​നം ഉ​റ​പ്പു​വ​രു​ത്താ​ൻ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി ലോ​ക്സ​ഭ​യി​ൽ എ​ത്ത​ണ​മെ​ന്നും നി​ർ​മ​ല സീ​താ​രാ​മ​ൻ പ​റ​ഞ്ഞു. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി ശ​ങ്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ പി.​സി. മോ​ഹ​ന​ൻ, കെ. ​സ​ദാ​ന​ന്ദ​ൻ, കെ. ​മ​ധു, കൂ​ട്ടാ​റ ദാ​മോ​ദ​ര​ൻ, സി​നി​ൽ മു​ണ്ട​പ്പി​ള്ളി, പി.​കെ. ഗോ​പി​നാ​ഥ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
രാ​വി​ലെ 11.30 ഓ​ടെ ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ഹെ​ലി​കോ​പ്ട​ർ ഇ​റ​ങ്ങി​യ കേ​ന്ദ്ര മ​ന്ത്രി​യെ ബി​ജെ​പി ദേ​ശീ​യ സ​മി​തി അം​ഗം പ​ള്ളി​യ​റ രാ​മ​ൻ, പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം പ്ര​ഭാ​രി പി. ​ര​ഘു​നാ​ഥ്, ബി​ഡി​ജ​ഐ​സ് സം​സ്ഥാ​ന ക​ണ്‍​വീ​ന​ർ അ​ര​യ​ക്ക​ണ്ടി സ​ന്തോ​ഷ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. ഷാ​ജി, ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി ശ​ങ്ക​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ജി. ആ​ന​ന്ദ്കു​മാ​ർ, കെ.​ബി. മ​ദ​ൻ​ലാ​ൽ, കെ. ​മോ​ഹ​ൻ​ദാ​സ്, ആ​ശ തു​ഷാ​ർ, സം​ഗീ​ത വി​ശ്വ​നാ​ഥ് എ​ന്നി​വ​ർ ചേ​ർ​ന്നു സ്വീ​ക​രി​ച്ചു.
ന​ഗ​ര​ത്തി​ൽ റോ​ഡ്ഷോ​യ്ക്കും മ​ന്ത്രി നേ​തൃ​ത്വം ന​ൽ​കി. തു​റ​ന്ന വാ​ഹ​ന​ത്തി​ൽ എ​ൻ​ഡി​എ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള, സ്ഥാ​നാ​ർ​ഥി തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി, ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി ശ​ങ്ക​ർ എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​യി​രു​ന്നു റോ​ഡ്ഷോ. ഗാ​ന്ധി ജം​ഗ്ഷ​നി​ൽ ആ​രം​ഭി​ച്ച റോ​ഡ്ഷോ ചു​ങ്ക​ത്തു സ​മാ​പി​ച്ചു. ആ​യി​ര​ക്ക​ണ​ക്കി​നു ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.