ജി​ല്ല​യി​ൽ 48 മ​ണി​ക്കൂ​ർ മ​ദ്യ നി​രോ​ധ​നം
Monday, April 22, 2019 12:11 AM IST
ക​ൽ​പ്പ​റ്റ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ൽ 48 മ​ണി​ക്കൂ​ർ മ​ദ്യ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ക​ള​ക്ട​ർ അ​റി​യി​ച്ചു.
21ന് ​വൈ​കു​ന്നേ​രം ആ​റു മു​ത​ൽ 23ന് ​വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് ഡ്രൈ​ഡേ പ്ര​ഖ്യാ​പി​ച്ച​ത്. ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ന്‍റെ 135 സി (1) ​വ​കു​പ്പ് പ്ര​കാ​ര​വും അ​ബ്കാ​രി നി​യ​മ​ത്തി​ലെ 54 വ​കു​പ്പ് പ്ര​കാ​ര​വു​മാ​ണ് ന​ട​പ​ടി. ഇ​തു​പ്ര​കാ​രം ജി​ല്ല​യി​ലെ മ​ദ്യ​ശാ​ല​ക​ൾ, ഹോ​ട്ട​ലു​ക​ൾ, മ​റ്റ് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ മ​ദ്യ​മോ മ​റ്റ് ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ളോ വി​ൽ​ക്കാ​നോ വി​ത​ര​ണം ചെ​യ്യാ​നോ പാ​ടി​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.
മ​ദ്യം ശേ​ഖ​രി​ച്ച് വ​യ്ക്കാ​നോ അ​ന​ധി​കൃ​ത​മാ​യി വി​ൽ​പ്പ​ന ന​ട​ത്താ​നോ പാ​ടി​ല്ല. ഇ​ക്കാ​ര്യ​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​ൻ എ​ക്സൈ​സ് വി​ഭാ​ഗ​ത്തെ ജി​ല്ലാ ക​ള​ക്ട​ർ ചു​മ​ത​ല​പ്പെ​ടു​ത്തി.