വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ 1311 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ൾ
Monday, April 22, 2019 12:11 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ 1311 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ൾ. മാ​ന​ന്ത​വാ​ടി-173, ബ​ത്തേ​രി-215, ക​ൽ​പ്പ​റ്റ-187, തി​രു​വ​ന്പാ​ടി-174, ഏ​റ​നാ​ട്-159, നി​ല​ന്പൂ​ർ-199, വ​ണ്ടൂ​ർ-204 എ​ന്നി​ങ്ങ​നെ​യാ​ണ് പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളു​ടെ എ​ണ്ണം. വ​യ​നാ​ട് ജി​ല്ല​യി​ൽ മാ​ത്രം 575 പോ​ളിം​ഗ് ബൂ​ത്തു​ക​ളു​ണ്ട്.
13,57,819 പേ​ർ​ക്കാ​ണ് മ​ണ്ഡ​ല​ത്തി​ൽ സ​മ്മ​തി​ദാ​നാ​വ​കാ​ശം. ഇ​തി​ൽ 6,84,807 പേ​ർ സ്ത്രീ​ക​ളും 6,73,011 പേ​ർ പു​രു​ഷന്മാ​രു​മാ​ണ്. മാ​ന​ന്ത​വാ​ടി-1,86,397, ബ​ത്തേ​രി-2,12,838, ക​ൽ​പ്പ​റ്റ-1,94,942, തി​രു​വ​ന്പാ​ടി-1,70,289, എ​റ​നാ​ട്-1,71,026, നി​ല​ന്പൂ​ർ-2,07,801, വ​ണ്ടൂ​ർ-2,14,526 എ​ന്നി​ങ്ങ​നെ​യാ​ണ് നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ൽ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം.
വ​യ​നാ​ട്ടി​ലെ മൂ​ന്നു നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലു​ള്ള 200 ഓ​ളം ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വോ​ട്ട​ർ​മാ​രെ സ്ത്രീ ​വോ​ട്ട​ർ​മാ​രാ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. തി​രു​വ​ന്പാ​ടി മ​ണ്ഡ​ല​ത്തി​ൽ ഒ​രു ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വോ​ട്ട​റു​ണ്ട്. 1,860 സ​ർ​വീ​സ് വോ​ട്ട​ർ​മാ​രാ​ണ് മ​ണ്ഡ​ല​ത്തി​ൽ. 2756 പു​രു​ഷന്മാ​രും 195 സ്ത്രീ​ക​ളും പ്ര​വാ​സി വോ​ട്ട​ർ​മാ​രാ​ണ്. 2014ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ്ഡ​ല​ത്തി​ൽ 71.95 ശ​ത​മാ​ന​മാ​യി​രു​ന്നു പോ​ളിം​ഗ്.
തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നു ഒ​രു​ക്കം പൂ​ർ​ത്തി​യാ​യ​താ​യി മ​ണ്ഡ​ലം വ​ര​ണാ​ധി​കാ​രി​യു​മാ​യ ജി​ല്ലാ ക​ള​ക്ട​ർ എ.​ആ​ർ. അ​ജ​യ​കു​മാ​ർ, സ​ബ് ക​ള​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ്, എ​ഡി​എം കെ. ​അ​ജീ​ഷ് എ​ന്നി​വ​ർ പ​റ​ഞ്ഞു.ജി​ല്ല​യി​ൽ ഒ​രു വി​ല്ലേ​ജി​ൽ ഒ​ന്നു വീ​തം 49 മാ​തൃ​കാ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. സ്വീ​ക​ര​ണ മു​റി, വി​ശ്ര​മ​മു​റി സൗ​ക​ര്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന മാ​തൃ​കാ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ വോ​ള​ണ്ടി​യ​ർ​മാ​രു​ടെ സേ​വ​ന​വും ല​ഭ്യ​മാ​ണ്.
എ​ല്ലാ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലും റാം​പ്, വീ​ൽ​ചെ​യ​ർ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു താ​മ​സ​സ്ഥ​ല​ത്തു​നി​ന്നു പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലേ​ക്കും തി​രി​ച്ചും യാ​ത്ര ചെ​യ്യു​ന്ന​തി​നു സൗ​ജ​ന്യ വാ​ഹ​ന സൗ​ക​ര്യം ഉ​ണ്ടാ​കും. 1,962 ഭി​ന്ന​ശേ​ഷി വോ​ട്ട​ർ​മാ​രാ​ണ് ജി​ല്ല​യി​ല്‌ ഉള്ളത്.
വ​യ​നാ​ട്ടി​ലെ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ 72 എ​ണ്ണം പി​ന്നാ​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും മൂ​ന്നെ​ണ്ണം ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ലു​മാ​ണ്. കു​റി​ച്യാ​ട്, ചെ​ട്ട്യാ​ല​ത്തൂ​ർ, കു​റി​ച്യ​ർ​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ലേ​താ​ണ് ഒ​റ്റ​പ്പെ​ട്ട ബൂ​ത്തു​ക​ൾ.
മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ൽ പ്ര​ശ്ന​ബാ​ധി​ത​മെ​ന്നു ക​ണ​ക്കാ​ക്കു​ന്ന 72 ബൂ​ത്തു​ക​ളി​ൽ പ്ര​ത്യേ​ക സു​ര​ക്ഷാ ക്ര​മീ​ക​ര​ണം ഉ​ണ്ടാ​കും. 23 പോ​ളി​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ വെ​ബ്കാ​സ്റ്റ് സം​വി​ധാ​ന​മു​ണ്ട്. 46 ബൂ​ത്തു​ക​ളി​ൽ മൈ​ക്രോ ഒ​ബ്സ​ർ​വ​ർ​മാ​ർ ഉ​ണ്ടാ​കും.
ബ​ത്തേ​രി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വേ​ലി​യ​ന്പം ദേ​വീ​വി​ലാ​സം വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ​്കൂ​ളി​ലെ 35-ാം ന​ന്പ​ർ പോ​ളിം​ഗ് സ്റ്റേ​ഷ​ൻ കൊ​ള​റാ​ട്ടു​കു​ന്നു അ​ഗ്രോ ക്ലി​നി​ക്കി​ലേ​ക്കും കൊ​ള​റാ​ട്ടു​കു​ന്ന് അ​ഗ്രോ ക്ലി​നി​ക്കി​ലെ 36-ാം ന​ന്പ​ർ സ്റ്റേ​ഷ​ൻ വേ​ലി​യ​ന്പം ദേ​വീ​വി​ലാ​സം വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ​്കൂളി​ലേ​ക്കും ക​ൽ​പ്പ​റ്റ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ കു​റി​ച്യ​ർ​മ​ല ജി​എ​ൽ​പി സ്കൂ​ളി​ലെ 126-ാം ന​ന്പ​ർ പോ​ളിം​ഗ് സ്റ്റേ​ഷ​ൻ കു​റി​ച്യ​ർ​മ​ല അ​ങ്ക​ണ​വാ​ടി​യി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ അ​നു​മ​തി​യോ​ടെ മാ​റ്റി​സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.
തെ​ര​ഞ്ഞെ​ടു​പ്പു സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം ഇ​ന്ന് ക​ൽ​പ്പ​റ്റ എ​സ്കെ​എം​ജെ ഹൈ​സ്കൂ​ൾ, എ​സ്ഡി​എം എ​ൽ​പി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്തും. ക​ൽ​പ്പ​റ്റ എ​സ്കെ​എം​ജെ സ്കൂ​ൾ ജൂ​ബി​ലി മെ​മ്മോ​റി​യ​ൽ ഹാ​ൾ(​മാ​ന​ന്ത​വാ​ടി), എ​സ്ഡി​എം എ​ൽ​പി​എ​സ്(​ബ​ത്തേ​രി), എ​സ്ക​ഐം​ജെ സ്കൂ​ൾ മെ​യി​ൻ ഹാ​ൾ(​ക​ൽ​പ്പ​റ്റ) എ​ന്നി​വി​ട​ങ്ങ​ൾ ജി​ല്ല​യി​ൽ വോ​ട്ടു​ക​ളു​ടെ സൂ​ക്ഷി​പ്പ്, എ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളാ​യി​രി​ക്കും.