നി​ക്ഷി​പ്ത വ​ന​ഭൂ​മി​ കൈയേറ്റം: തൊ​വ​രി​മ​ലയില്‌ ഭൂ​സ​മ​രം
Tuesday, April 23, 2019 12:20 AM IST
ക​ൽ​പ്പ​റ്റ: തൊ​വ​രി​മ​ല ഭൂ​മി​യി​ൽ ആ​യി​ര​ത്തോ​ളം ഭൂ​ര​ഹി​ത കു​ടും​ബ​ങ്ങ​ൾ കു​ടി​ൽ കെ​ട്ടി സ​മ​രം ആ​രം​ഭി​ച്ചു. ജി​ല്ലാ ഭ​ര​ണ​കൂ​ട​വും പോ​ലീ​സും തെ​ര​ഞ്ഞെ​ടു​പ്പ് തി​ര​ക്കി​ലാ​യ​തി​നാ​ൽ ര​ഹ​സ്യ​മാ​യി​ട്ടാ​യി​രു​ന്നു ഭൂ​സ​മ​ര​സ​മി​തി​യു​ടെ നീ​ക്കം. തൊ​വ​രി​മ​ല​യി​ൽ 1970 ൽ ​അ​ച്ച്യു​ത മേ​നോ​ൻ സ​ർ​ക്കാ​ർ ഹാ​രി​സ​ണ്‍ മ​ല​യാ​ളം പ്ലാ​ന്‍റേ​ഷ​നി​ൽ നി​ന്നും തി​രി​ച്ചു​പി​ടി​ച്ച നൂ​റി​ൽ​പ​രം ഹെ​ക്ട​ർ വ​രു​ന്ന മി​ച്ച​ഭൂ​മി​യി​ലാ​ണ് ഭൂ​സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​ര​മാ​രം​ഭി​ച്ച​ത്.

സി​പി​ഐ-​എം​എ​ൽ റെ​ഡ് സ്റ്റാ​റിന്‌റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള അ​ഖി​ലേ​ന്ത്യാ വി​പ്ല​വ കി​സാ​ൻ സ​ഭ​യു​ടെ​യും (എ​ഐ​കെ​കെ​എ​സ്), ആ​ദി​വാ​സി ഭാ​ര​ത് മ​ഹാ​സ​ഭ (എ​ബി​എം) യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ​രം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഹാ​രി​സ​ണ്‍, ടാ​റ്റ ഉ​ൾ​പ്പെ​ടെ തോ​ട്ടം കു​ത്ത​ക​ക​ൾ നി​യ​മ​വി​രു​ദ്ധ​മാ​യും ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​യും കൈയ​ട​ക്കി വച്ചി​രി​ക്കു​ന്ന അ​ഞ്ചേ​കാ​ൽ ല​ക്ഷം ഏ​ക്ക​ർ ഭൂ​മി തി​രി​ച്ചു​പി​ടി​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ട​ൻ നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​ക, തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്കും ആ​ദി​വാ​സി​ക​ളു​ൾ​പ്പെ​ടെ മു​ഴു​വ​ൻ ഭൂ​ര​ഹി​ത​ർ​ക്കും കൃ​ഷി​ഭൂ​മി വി​ത​ര​ണം ചെ​യ്യു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാണ് ഭൂ​സ​മ​ര​ത്തി​ന് തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്.

പ്ര​ക്ഷോ​ഭ​ത്തി​ന് സി​പി​ഐ-​എം​എ​ൽ റെ​ഡ് സ്റ്റാ​ർ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും എ​ഐ​കെ​കെഎ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ എം.​പി. കു​ഞ്ഞി​ക്ക​ണാ​ര​ൻ, സി​പി​ഐ-​എം​എ​ൽ റെ​ഡ്സ്റ്റാ​ർ സം​സ്ഥാ​ന എ​ക​സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗം രാ​ജേ​ഷ് അ​പ്പാ​ട്ട്, ഭൂ​സ​മ​ര​സ​മി​തി നേ​താ​ക്ക​ളാ​യ കെ. ​വെ​ളി​യ​ൻ, ബി​നു ജോ​ണ്‍ പ​ന​മ​രം, വി. ​ജാ​ന​കി, ഒ​ണ്ട​ൻ മാ​ട​ക്ക​ര, രാ​മ​ൻ അ​ടു​വാ​ടി തു​ട​ങ്ങി​യ​വ​രാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യും ഇ​ന്ന​ലെ പ​ക​ലു​മാ​യി നൂ​റി​ന​ടു​ത്തു ആ​ളു​ക​ളാ​ണ് വ​ന​ത്തി​ൽ പ്ര​വേ​ശി​ച്ച​ത്.

ഇ​വ​ർ അ​ടി​ക്കാ​ടു നീ​ക്കി കു​ടി​ൽ നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കൈ​യേ​റ്റ​ക്കാ​രെ ഒ​ഴി​പ്പി​ക്കാന്‌ വ​നം-​പോ​ലീ​സ് സേ​ന​ക​ളു​ടെ നീ​ക്കം ഇ​ന്ന​ലെ ഉ​ണ്ടാ​യി​ല്ല. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ സ​മ​ര​ത്തി​നെ​ത്തു​മെ​ന്നു സ​മി​തി നേ​താ​ക്ക​ൾ പ​റ​ഞ്ഞു.