ക​ടു​വ​യു​ടെ ആ​ക്ര​മണ​ം: വ​നം വാ​ച്ച​ർ​ക്കു പ​രി​ക്ക്
Tuesday, April 23, 2019 12:20 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​നം വാ​ച്ച​ർ​ക്കു പ​രി​ക്കേ​റ്റു. വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ കു​റി​ച്യാ​ട് കു​പ്പാ​ടി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ വാ​ച്ച​ർ ക​രു​ണാ​ക​ര​നാ​ണ്(55) പ​രി​ക്കേ​റ്റ​ത്.

വ​ള്ളു​വാ​ടി​യി​ലെ സ്വ​കാ​ര്യ തോ​ട്ട​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. ഇ​ട​തു​കാ​ലി​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ക​രു​ണാ​ക​ര​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം വ​ള്ളു​വാ​ടി​യി​ൽ വ​ള​ർ​ത്തു​നാ​യ​യെ ക​ടു​വ പി​ടി​ച്ചി​രു​ന്നു.

ഇ​ക്കാ​ര്യ​മ​റി​ഞ്ഞു സ്ഥ​ല​ത്തെ​ത്തി​യ ക​രു​ണാ​ക​ര​ൻ തോ​ട്ട​ത്തി​ൽ കാ​ൽ​പ്പാ​ടു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക​ടു​വ ആ​ക്ര​മി​ച്ച​ത്. കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന​വ​ർ ബ​ഹ​ളം​വ​ച്ച​പ്പോ​ഴാ​ണ് ക​ടു​വ ഓ​ടി​മ​റ​ഞ്ഞ​ത്.

ബ​ത്തേ​രി മാ​ട​ക്ക​ര​യി​ൽ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​നു പ​രി​ക്കേ​റ്റു. മാ​ട​ക്ക​ര കോ​ൽ​ക്കു​ഴി സു​നി​ൽ​കു​മാ​റി​യാ​ണ്(35) തോ​ട്ട​ത്തി​ൽ പു​ല്ലു​വെ​ട്ടു​ന്ന​തി​നി​ടെ കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. കൈ​കാ​ലു​ക​ൾ​ക്കു പ​രി​ക്കേ​റ്റ സു​നി​ൽ​കു​മാ​റി​നെ മേ​പ്പാ​ടി അ​ര​പ്പ​റ്റ​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.