നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ച്ചു; ക​ടു​വ​യെ കൂ​ട് വ​ച്ച് പി​ടി​കൂ​ടും
Tuesday, April 23, 2019 12:20 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​ള്ളു​വാ​ടി​യി​ൽ ഭീ​തി പ​ര​ത്തു​ന്ന ക​ടു​വ​യെ കൂ​ട് വച്ച് പി​ടി​കൂ​ടും. വ​നം വാ​ച്ച​റാ​യ ക​രു​ണാ​ക​ര​നെ ആ​ക്ര​മി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് വ​നം വ​കു​പ്പി​ന്‍റെ തീ​രു​മാ​നം. വാ​ച്ച​റെ ക​ടു​വ ആ​ക്ര​മി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​ദേ​ശ​വാ​സി​ക​ൾ ത​ട​ഞ്ഞി​രു​ന്നു.

വാ​ഹ​നം ക​ട​ത്തി​വി​ടാ​തെ റോ​ഡി​ൽ ട​യ​ർ കൂ​ട്ടി​യി​ട്ട് തീ ​ഇ​ടു​ക​യും ചെ​യ്തു. പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ളും വി​വി​ധ പാ​ർ​ട്ടി നേ​താ​ക്ക​ളും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യെ​ത്തു​ട​ർ​ന്നാ​ണ് ക​ടു​വ​യെ കൂ​ട് വെ​ച്ച് പി​ടി​കൂ​ടാ​ൻ തീ​രു​മാ​നി​ച്ച​ത്. ക​ടു​വ വ​ള്ളു​വാ​ടി​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കൃ​ഷി​യി​ട​ത്തി​ൽ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.