ജ​ലാ​ലി​യ്യാ റാ​ത്തീ​ബ് വാ​ർ​ഷി​ക​വും ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​റൂ​സും
Tuesday, April 23, 2019 12:20 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വാ​കേ​രി ശി​ഹാ​ബ് ത​ങ്ങ​ൾ ഇ​സ്ലാ​മി​ക് അ​ക്കാ​ദ​മി​യി​ൽ ന​ട​ന്നു​വ​രു​ന്ന ജ​ലാ​ലി​യ്യാ റാ​ത്തീ​ബി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​വും മ​ഹാ​നാ​യ പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ പ​ത്താ​മ​ത് ഉ​റൂ​സും 25ന് ​ന​ട​ക്കും.

മ​ഗ്രി​ബ് ന​മ​സ്കാ​ര ശേ​ഷം വാ​കേ​രി ശി​ഹാ​ബ് ത​ങ്ങ​ൾ ഇ​സ്ലാ​മി​ക് അ​ക്കാ​ദ​മി​യി​ൽ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ വേ​ദി​യി​ലാ​ണ് പ​രി​പാ​ടി. സ​യ്യി​ദ് ഇ​ബ്റാ​ഹിം ഖ​ലീ​ൽ ത​ങ്ങ​ൾ നാ​ഗൂ​ർ നേ​തൃ​ത്വം ന​ൽ​കും. ഫ​ഖ്റു​ദ്ദീ​ൻ പൂ​ക്കോ​യ ത​ങ്ങ​ൾ പൂ​ക്കോ​ട്ടൂ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

കെ.​കെ.​എം. ഹ​നീ​ഫ​ൽ ഫൈ​സി, വി.​കെ. അ​ബ്ദു​റ​ഹ്മാ​ൻ ദാ​രി​മി, കെ.​എ. നാ​സ​ർ മൗ​ല​വി, അ​ശ്റ​ഫ് ദാ​രി​മി, ഹം​സ ദാ​രി​മി, മു​സ്ത​ഫ ദാ​രി​മി, സൈ​ദ് മു​സ്ലി​യാ​ർ, അ​ബ്ദു​ൽ മ​ജീ​ദ് ഹു​ദ​വി, കെ.​കെ. സൈ​ത​ല​വി, കെ. ​ആ​ലി​ക്കു​ട്ടി, ഇ. ​പ​രീ​ത് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും.