തമിഴ്നാട് സ​ർ​ക്കാ​ർ ബ​സു​ക​ൾ ചോ​ർ​ന്നൊ​ലി​ക്കു​ന്ന​താ​യി പ​രാ​തി
Tuesday, April 23, 2019 12:20 AM IST
ഗൂ​ഡ​ല്ലൂ​ർ: ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ബ​സു​ക​ൾ ചോ​ർ​ന്നൊ​ലി​ക്കു​ന്ന​താ​യി പ​രാ​തി. ഉൗ​ട്ടി, കു​ന്നൂ​ർ മേ​ഖ​ല​യി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ളാ​ണ് ചോ​ർ​ന്നൊ​ലി​ക്കു​ന്ന​ത്. യാ​ത്ര​ക്കാ​ർ​ക്ക് ബ​സി​ൽ കു​ട പി​ടി​ച്ചി​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

പ്രശ്നത്തിന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളുടെ ആ​വ​ശ്യ​ം. ഗൂ​ഡ​ല്ലൂ​ർ-​പ​ന്ത​ല്ലൂ​ർ-​കു​ന്നൂ​ർ-​കോ​ത്ത​ഗി​രി താ​ലൂ​ക്കു​ക​ളി​ലെ ന​ഗ​ര-​ഗ്രാ​മാ​ന്ത​ര​ങ്ങ​ളി​ലേ​ക്ക് തു​രു​ന്പെ​ടു​ത്ത് ന​ശി​ക്കാ​റാ​യ ബ​സു​ക​ളാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​തെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. എ​ൻ​ജി​ൻ ത​ക​രാ​ർ കാ​ര​ണം ബ​സ് പാ​തി​വ​ഴി​യി​ൽ കേ​ടാ​കു​ന്ന​തും പ​തി​വാ​ണ്. ഇ​തേ​ത്തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ർ സ​മാ​ന്ത​ര സ​ർ​വീ​സു​ക​ളെ​യാ​ണ് ആ​ശ്ര​യി​ക്കുന്നത്.