പോളിംഗ് ബൂത്തിൽ മൊ​ബൈ​ൽ ഫോ​ണി​ന് വി​ല​ക്ക്
Tuesday, April 23, 2019 12:20 AM IST
ക​ൽ​പ്പ​റ്റ: പോ​ളിം​ഗ് ബൂ​ത്തി​ന് നൂ​റു മീ​റ്റ​ർ ചു​റ്റ​ള​വി​നു​ള്ളി​ൽ മൊ​ബൈ​ൽ ഫോ​ണ്‍, കോ​ഡ്‌ലെസ് ഫോ​ണ്‍ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ക്കു​ന്ന​ത് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വി​ല​ക്കി. പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ​ക്കും പോ​ളിം​ഗ് ജോ​ലി​യി​ലു​ള്ള മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും മൊ​ബൈ​ൽ ഫോ​ണ്‍ കൈ​വ​ശം വ​യ്ക്കാ​മെ​ങ്കി​ലും പോ​ളിം​ഗ് സ​മ​യ​ത്ത് ഇ​വ സ്വി​ച്ച് ഓ​ഫ് ചെ​യ്യ​ണം. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ​ർ​ക്ക് പോ​ളിം​ഗ് ബൂ​ത്തി​ന് പു​റ​ത്തു​പോ​യി ഫോ​ണ്‍ ചെ​യ്യാം.

പോ​ളിം​ഗ് ഏ​ജ​ന്‍റു​മാ​ർ പോ​ളിം​ഗ് കേ​ന്ദ്ര​ത്തി​നു​ള്ളി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല. വോ​ട്ട​ർ​മാ​ർ​ക്കും ചു​മ​ത​ല​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പു​റ​മേ സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്കും ചീ​ഫ് ഏ​ജ​ന്‍റു​മാ​ർ​ക്കും മാ​ത്ര​മേ പോ​ളിം​ഗ് ബൂ​ത്തി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കൂ. പോ​ളിം​ഗ് കേ​ന്ദ്ര​ത്തി​ന്‍റെ 200 മീ​റ്റ​ർ പ​രി​ധി​ക്കു പു​റ​ത്തു മാ​ത്ര​മേ പാ​ർ​ട്ടി​ക​ളു​ടെ ബൂ​ത്തു​ക​ൾ സ്ഥാ​പി​ക്കാ​വൂ. പോ​ളിം​ഗ് കേ​ന്ദ്ര​ത്തി​ന്‍റെ നൂ​റു മീ​റ്റ​ർ പ​രി​ധി​ക്കു​ള്ളി​ൽ വോ​ട്ട​ഭ്യ​ർ​ത്ഥി​ക്കാ​ൻ പാ​ടി​ല്ല.