ഡി​വൈ​എ​ഫ്ഐക്ക് ​ മ​റു​പ​ടി​യു​മാ​യി യൂ​ത്ത് ലീ​ഗ്
Tuesday, April 23, 2019 12:20 AM IST
പന​മ​രം: വ​യ​നാ​ട്ടിലെ​ത്തി​യ എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ പ്ര​സം​ഗ​ത്തെ​യും മ​റ്റും വി​മ​ര്‍​ശി​ച്ച് രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് തു​റ​ന്ന ക​ത്തെ​ന്ന രീ​തി​യി​ല്‍ ഡി​വൈ​എ​ഫ്‌​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി റ​ഫീ​ക്ക് ഫേ​സ് ബു​ക്കി​ലി​ട്ട പോ​സ്റ്റി​ന് മ​റു​പ​ടി​യു​മാ​യി യൂ​ത്ത് ലീ​ഗ് രം​ഗ​ത്ത്.

ഫേ​സ് ബു​ക്ക് പോ​സ്റ്റി​ന് റീ​ച്ച് കൂ​ട്ടാ​നു​ള്ള ശ്ര​മ​മാ​ണ് റ​ഫീ​ക്ക് ന​ട​ത്തു​ന്ന​തെ​ന്നും ബ​ത്തേ​രി​ക്ക​പ്പു​റം സം​സ്ഥാ​ന അ​തി​ര്‍​ത്തി ക​ട​ന്നാ​ല്‍ രാ​ഹു​ല്‍ ഗാ​ഡി​യു​ടെ​യും പ്രി​യ​ങ്കാ ഗാ​ന്ധി​യു​ടെ​യും ഫോ​ട്ടോ വച്ച ഫ്ലക്‌​സി​ന് മു​മ്പി​ല്‍ നെ​യ്യ​ഭി​ഷേ​ക​വും പാ​ല​ഭി​ഷേ​ക​വും ചെ​യ്യു​ന്ന ത​മി​ഴ് നാ​ട​ന്‍ സ​ഖാ​ക്ക​ളോ​ട് ഈ ​പ​റ​ഞ്ഞ ഉ​പ​ദേ​ശ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​രി​വി​ട​ണ​മെ​ന്നും യൂ​ത്ത് ലീ​ഗ് പ​ന​മ​രം പ​ഞ്ചാ​യ​ത്ത് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജാ​ബി​ര്‍ ന​ല്‍​കി​യ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.