വോ​ട്ടേ​ഴ്സ് സ്ലി​പ്പു​ക​ൾ ഭൂ​രി​ഭാ​ഗ​വും വി​ത​ര​ണം ചെ​യ്തി​ല്ലെ​ന്ന് ആ​ക്ഷേ​പം
Tuesday, April 23, 2019 12:22 AM IST
വെ​ള്ള​മു​ണ്ട: വോ​ട്ട​റാ​ണെ​ന്ന് അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന സ്ലി​പ്പു​ക​ൾ ഭൂ​രി​ഭാ​ഗം പേ​ർ​ക്കും ല​ഭി​ച്ചി​ല്ലെ​ന്ന് പ​രാ​തി. മു​ൻ​കാ​ല​ങ്ങ​ളി​ൽ രാ​ഷ്്‌ട്രീയ​പാ​ർ​ട്ടി​ക​ളു​ടെ പ്ര​വ​ർ​ത്ത​ക​രാ​ണ് പേ​രും വോ​ട്ട് ചെ​യ്യേ​ണ്ട ബൂ​ത്ത് ന​ന്പ​റും കാ​ണി​ച്ചു​കൊ​ണ്ട് എ​ല്ലാ വോ​ട്ട​ർ​മാ​രു​ടെ​യും വീ​ടു​ക​ളി​ൽ സ്ലി​പ്പു​ക​ൾ ന​ൽ​കി​യി​രു​ന്ന​ത്.

എ​ന്നാ​ൽ പു​തി​യ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി വോ​ട്ട​ർ​മാ​ർ​ക്ക് ഫോ​ട്ടോ പ​തി​ച്ച സ്ലി​പ്പു​ക​ൾ ന​ൽ​കു​ന്ന​തി​നാ​യി ബ്ലോ​ക്ക് ലെ​വ​ൽ ഓ​ഫീ​സ​ർ​മാ​രെ നി​യോ​ഗി​ച്ചി​രു​ന്നു. വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്ക​മു​ള്ള​വ​രെ​യാ​ണ് ബി​എ​ൽ​ഒ​മാ​രാ​യി നി​യോ​ഗി​ച്ച​ത്. എ​ന്നാ​ൽ ഒ​ട്ടു​മി​ക്ക വോ​ട്ട​ർ​മാ​രു​ടെ​യും വീ​ടു​ക​ളി​ൽ വോ​ട്ട​ർ​സ്ലി​പ്പ് ല​ഭി​ച്ചി​ട്ടി​ല്ല. ഇ​വ​രു​ടെ സ്ലി​പ്പു​ക​ൾ തൊ​ട്ട​ടു​ത്ത ക​ട​ക​ളി​ലും മ​റ്റു​ള്ള വീ​ടു​ക​ളി​ലു​മാ​ണ് ബി​എ​ൽ​ഒ​മാ​ർ ന​ൽ​കി​യ​ത്.

സ്ലി​പ്പ് കൈ​പ്പ​റ്റു​ന്ന​വ​രി​ൽ നി​ന്നും കി​ട്ടി​യെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​ന് സാ​ക്ഷ്യ​പ​ത്ര​മൊ​ന്നു​മി​ല്ലാ​ത്ത​തി​നാ​ൽ ബി​എ​ൽ​ഒ​മാ​ർ സ്ലി​പ്പ് കൃ​ത്യ​മാ​യി കൊ​ടു​ത്തി​ല്ലെ​ന്ന ആ​രോ​പ​ണ​ം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.
വോ​ട്ട​റെ തി​രി​ച്ച​റി​യു​ന്ന​തി​നു​ള്ള ഒൗ​ദ്യോ​ഗി​ക രേ​ഖ​യ​ല്ല വോ​ട്ട​ർ സ്ലി​പ്പെ​ന്നും സ​മ്മ​തി​ദാ​യ​ക​ന് മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കു​ന്ന​തി​നാ​ണ് സ്ലി​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തെ​ന്നു​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ​റ​ഞ്ഞി​ട്ടു​ള്ള​ത്. മു​ൻ​കാ​ല​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ ന​ൽ​കു​ന്ന സ്ലി​പ്പ് ഉ​ള്ള​തി​നാ​ൽ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലേ​ക്ക് സ​മ്മ​തി​ദാ​യ​ക​ന് ഭ​യാ​ശ​ങ്ക​ക​ളി​ല്ലാ​തെ പോ​കാ​മാ​യി​രു​ന്നു.

എ​ന്നാ​ൽ ഇ​പ്പോ​ൾ ബി​എ​ൽ​ഒ​മാ​ർ സ്ലി​പ്പു​ക​ൾ കൊ​ടു​ക്കാ​ത്ത​തി​നാ​ൽ വോ​ട്ട​റാ​ണോ​യെ​ന്ന സം​ശ​യ​ത്തി​ലാ​ണ് പ​ല​രും. സ്ലി​പ്പു​ക​ൾ ല​ഭി​ക്കു​ന്ന​തി​ൽ വ​ന്ന കാ​ല​താ​മ​സ​മാ​ണ് മു​ഴു​വ​ൻ വീ​ടു​ക​ളി​ലും സ്ലി​പ്പു​ക​ളെ​ത്തി​ക്കു​ന്ന​തി​ന് ത​ട​സ​മാ​യി പ​റ​യ​പ്പെ​ടു​ന്ന​ത്.