പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ൽ ത്രിതല സു​ര​ക്ഷാ ക്ര​മീ​ക​ര​ണം
Tuesday, April 23, 2019 12:22 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ലെ പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ഒ​രു​ക്കു​ന്ന​തു അ​തീ​വ സു​ര​ക്ഷ. കേ​ന്ദ്ര സേ​ന, ത​ണ്ട​ർ ബോ​ൾ​ട്ട്, ലോ​ക്ക​ൽ പോ​ലീ​സ് എ​ന്നി​വ​യെ വി​ന്യ​സി​ച്ച് ത്രീ ​ട​യ​ർ സു​ര​ക്ഷാ സം​വി​ധാ​ന​മാ​ണ് പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ൽ ഒ​രു​ക്കു​ന്ന​തെ​ന്നു മ​ണ്ഡ​ലം വ​ര​ണാ​ധി​കാ​രി​യു​മാ​യ ജി​ല്ലാ ക​ള​ക്ട​ർ എ.​ആ​ർ. അ​ജ​യ​കു​മാ​ർ പ​റ​ഞ്ഞു.

അ​ഞ്ചു ക​ന്പ​നി കേ​ന്ദ്ര സേ​ന​യെ ജി​ല്ല​യി​ൽ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ 72 ബൂ​ത്തു​ക​ളാ​ണ് പ്ര​ശ്ന​ബാ​ധി​ത​മെ​ന്നു ക​ണ്ടെ​ത്തി​യ​ത്. മാ​വോ​വാ​ദി​ക​ൾ ആ​ശ​യ പ്ര​ചാ​ര​ണ​ത്തി​നു എ​ത്തു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഈ ​ബു​ത്തു​ക​ളി​ൽ അ​ധി​ക​വും. ജി​ല്ല​യി​ൽ ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങി​ലെ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലും പ്ര​ത്യേ​ക സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കു​ന്ന​ത്.

ക​ൽ​പ്പ​റ്റ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ കു​റി​ച്യ​ർ​മ​ല, ബ​ത്തേ​രി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ കു​റി​ച്യാ​ട്, ചെ​ട്ട്യാ​ല​ത്തൂ​ർ എ​ന്നി​വ​യാ​ണ് ഒ​റ്റെ​പ്പ​ട്ട പ്ര​ദേ​ശ​ങ്ങ​ൾ. വ​ന ഗ്രാ​മ​ങ്ങ​ളാ​ണ് കു​റി​ച്യാ​ടും ചെ​ട്ട്യാ​ല​ത്തൂ​രും. ബ​ത്തേ​രി-​പു​ൽ​പ്പ​ള്ളി റോ​ഡി​ലെ ചെ​ത​ല​യ​ത്തു​നി​ന്നു ഏ​ക​ദേ​ശം ഏ​ഴു കി​ലോ​മീ​റ്റ​ർ മാ​റി​യാ​ണ് കു​റി​ച്യാ​ട് ഗ്രാ​മം.

ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. വ​നം-​വ​ന്യ​ജീ​വി വ​കു​പ്പി​ന്‍റെ സ്വ​യം സ​ന്ന​ദ്ധ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട​താ​ണ് നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ൽ​പ്പെ​ട്ട ചെ​ട്ട്യാ​ല​ത്തൂ​ർ. ഇ​ക്ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്തു ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും ഉ​ണ്ടാ​യ പ്ര​ദേ​ശ​മാ​ണ് കു​റി​ച്യ​ർ​മ​ല.

തെ​ര​ഞ്ഞെ​ടു​പ്പു​ജോ​ലി​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ ആ​വ​ശ്യ​മാ​യ സാ​മ​ഗ്രി​ക​ളു​മാ​യി ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ ജി​ല്ല​യി​ലെ മു​ഴു​വ​ൻ ബൂ​ത്തു​ക​ളി​ലും എ​ത്തി. ക​ൽ​പ്പ​റ്റ​യി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പു സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം. 1311 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണ് വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ. മൂ​ന്നു നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളു​ള്ള വ​യ​നാ​ട്ടി​ൽ മാ​ത്രം 575 ബൂ​ത്തു​ക​ളു​ണ്ട്.