വെള്ളപ്പാച്ചിലില്‌ നി​ന്ന് ഡ്രൈവറെ ര​ക്ഷ​പ്പെടുത്തി
Tuesday, April 23, 2019 12:22 AM IST
ഗൂ​ഡ​ല്ലൂ​ർ: മ​സി​ന​ഗു​ഡി പു​ഴ​യി​ൽ ലോ​റി ക​ഴു​കു​ന്ന​തി​നി​ടെ കു​ത്തി​യൊ​ലി​ച്ചെ​ത്തി​യ വെ​ള്ള​ത്തി​ൽ നി​ന്നും ലോ​റി ഡ്രൈ​വ​റെ ര​ക്ഷ​പെ​ടു​ത്തി. അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ത്തി​യ വെ​ള്ള​ത്തി​ൽ ലോ​റി മു​ങ്ങി.

ശി​ങ്കാ​ര വൈ​ദ്യു​തി നി​ല​യ​ത്തി​ലെ വൈ​ദ്യു​തി ഉ​ത്പാ​ത​ന​ത്തി​ന് ശേ​ഷം ബാ​ക്കി​യു​ള്ള ജ​ലം പു​ഴ​യി​ലേ​ക്ക് തു​റ​ന്നു​വി​ട്ട​താ​ണ് ഇ​തി​ന് കാ​ര​ണം. മ​സി​ന​ഗു​ഡി പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ഡ്രൈ​വ​ർ ര​വി​കു​മാ​റി​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.