13,57,819 വോ​ട്ട​ർ​മാ​ർ ഇ​ന്ന് ബൂ​ത്തി​ലേ​ക്ക്
Tuesday, April 23, 2019 12:22 AM IST
ക​ൽ​പ്പ​റ്റ: പു​തു​താ​യി വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടി​യ​വ​രു​ൾ​പ്പെ​ടെ വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ 13,57,819 വോ​ട്ട​ർ​മാ​ർ ഇ​ന്നു പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക്. പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ പൂ​ർ​ത്തി​യാ​യി. ക​ൽ​പ്പ​റ്റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലേ​ക്കു​ള്ള പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം എ​സ്കെ​എം​ജെ ഹൈ​സ്കൂ​ളി​ലും സു​ൽ​ത്താ​ൻ ബ​ത്തേ​രി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലേ​ത് എ​സ്ഡി​എം​എ​ൽ​പി സ്കൂ​ളി​ലും മാ​ന​ന്ത​വാ​ടി മ​ണ്ഡ​ല​ത്തി​ലേ​ത് എ​സ്കെ​എം​ജെ ജൂ​ബി​ലി ഹാ​ളി​ലു​മാ​​ണ് ക്ര​മീ​ക​രി​ച്ച​ത്.

ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ വോ​ട്ടെ​ടു​പ്പി​നു​ള്ള സാ​മ​ഗ്രി​ക​ൾ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ കൈ​പ്പ​റ്റി. തു​ട​ർ​ന്ന് വാ​ഹ​ന​ങ്ങ​ളി​ൽ റൂ​ട്ട് ഓ​ഫീ​സ​ർ​മാ​ർ, സെ​ക്ട​ർ ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് അ​ക​ന്പ​ടി​യോ​ടെ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് കൊ​ണ്ടു​പോ​യി. വോ​ട്ട​ർ​മാ​രി​ൽ 7,63,642 പേ​രും വ​യ​നാ​ടി​നു പു​റ​ത്തു​ള്ള നാ​ലു നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലു​ള്ള​വ​രാ​ണ്. 5,94,177 വോ​ട്ട​ർ​മാ​രാ​ണ് വ​യ​നാ​ട്ടി​ൽ.

ഇ​തി​ൽ 2,93,666 പു​രു​ഷ​ൻ​മാ​രും 3,00,511 സ്ത്രീ​ക​ളു​മു​ണ്ട്. ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ആ​കെ 6,73,011 പു​രു​ഷ വോ​ട്ട​ർ​മാ​രും 6,84,807 സ്ത്രീ ​വോ​ട്ട​ർ​മാ​രു​മാ​ണു​ള്ള​ത്. രാ​വി​ലെ എ​ഴു​മു​ത​ലാ​ണ് വോ​ട്ടിം​ഗ് ആ​രം​ഭി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ എ​ല്ലാ ബൂ​ത്തു​ക​ളി​ലും പ്ര​ത്യേ​ക സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കേ​ന്ദ്ര-​സം​സ്ഥാ​ന സേ​ന​ക​ളു​ടെ വി​ന്യാ​സ​ങ്ങ​ളും 23 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ വെ​ബ്കാ​സ്റ്റിം​ഗ് സം​വി​ധാ​ന​ങ്ങ​ളും പൂ​ർ​ത്തി​യാ​യി. വൈ​കു​ന്നേ​രം ആ​റി​ന് മു​ന്പാ​യി ക്യൂ​വി​ൽ ഇ​ടം നേ​ടു​ന്ന​വ​ർ​ക്ക് വോ​ട്ട് ചെ​യ്യാ​ൻ അ​വ​സ​രം ല​ഭി​ക്കും.