മെ​ഷീ​ൻ പ​ണി​മു​ട​ക്കി; മ​ണി​ക്കൂ​റു​ക​ളോ​ളം വോ​ട്ടിം​ഗ് ത​ട​സ​പ്പെ​ട്ടു
Wednesday, April 24, 2019 12:45 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ പ​ണി​മു​ട​ക്കി​യ​തു​മൂ​ലം മി​ക്ക​യി​ട​ത്തും വോ​ട്ടിം​ഗ് ത​ട​സ​പ്പെ​ട്ടു. ബ​ത്തേ​രി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് മ​ണി​ക്കൂ​റു​ക​ളോ​ളം പോ​ളിം​ഗ് ത​ട​സ​പ്പെ​ട്ട​ത്. ബ​ത്തേ​രി സ​ർ​വ​ജ​ന ഹൈ​സ്കൂ​ൾ, ബ​ത്തേ​രി അ​സം​പ്ഷ​ൻ ഹൈ​സ്കൂ​ൾ, പ​ഴൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് യു​പി സ്കൂ​ൾ, ഓ​ട​പ്പ​ള്ളം ഹൈ​സ്കൂ​ൾ, മൂ​ല​ങ്കാ​വ് ഹൈ​സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ബൂ​ത്തു​ക​ളി​ലാ​ണ് പോ​ളിം​ഗ് ത​ട​സ​പ്പെ​ട്ട​ത്.
പ​ഴൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് യു​പി സ്കൂ​ളി​ലെ 208-ാം ന​ന്പ​ർ ബൂ​ത്തി​ലെ വോ​ട്ടിം​ഗ് യ​ന്ത്രം പോ​ളിം​ഗ് തു​ട​ങ്ങി ര​ണ്ട് മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും പ​ണി​മു​ട​ക്കി. പി​ന്നീ​ട് ടെ​ക്നീ​ഷൻ എ​ത്തി പ​ക​രം വോ​ട്ടിം​ഗ് മെ​ഷീ​ൻ സ്ഥാ​പി​ച്ച​തി​ന് ശേ​ഷ​മാ​ണ് പോ​ളിം​ഗ് പു​നഃ​രാ​രം​ഭി​ക്ക​നാ​യ​ത്.
വോ​ട്ടിം​ഗ് മെ​ഷീ​ന്‍റെ ചാ​ർ​ജ് തീ​ർ​ന്ന​താ​ണ് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​കാ​ൻ കാ​ര​ണം. മി​ക്ക ബൂ​ത്തു​ക​ളി​ലും 10 മി​നി​റ്റ് മു​ത​ൽ ഒ​രു മ​ണി​ക്കൂ​ർ വ​രെ മെ​ഷീ​ൻ ത​ക​രാ​ർ കാ​ര​ണം പോ​ളിം​ഗ് ത​ട​സ​പ്പെ​ട്ടയ​ന്ത്ര​ത്ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​ന് വേ​ണ്ടി നാ​ല് ബു​ത്തു​ക​ൾ​ക്ക് ഒ​രു ടെ​ക്നീ​ഷ​നെ വച്ച് വോ​ട്ടീം​ഗ് മെ​ഷീ​ന്‍റെ ത​ക​രാ​ർ പ​രി​ഹ​രി​ച്ച് വോ​ട്ടിം​ഗ് ത​ട​സം​കൂ​ടാ​തെ ന​ട​ത്തു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ് പി​ന്നീ​ട് ന​ട​ത്തി​യ​ത്.
കോ​ളി​യാ​ടി സ്കൂ​ളി​ലെ ഒ​രു ബൂ​ത്തി​ൽ വിവി​പാ​റ്റ് മെ​ഷീ​നി​ൽ പ്രി​ന്‍റ്ഒൗ​ട്ട് തെ​ളി​യു​ന്നി​ല്ലെ​ന്ന് പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ ഇ​ത് പെ​ട്ടെ​ന്ന് ത​ന്നെ പ​രി​ഹ​രി​ച്ചു. വോ​ട്ടിം​ഗ് മെ​ഷീ​നെ സം​ബ​ന്ധി​ച്ച് ആ​ശ​ങ്ക വോ​ട്ട​ർ​മാ​രി​ൽ നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് യ​ന്ത്ര ത​ക​രാ​ർ മൂ​ലം ചി​ല​യി​ട​ങ്ങ​ളി​ൽ മെ​ഷീ​ൻ പ​ണി​മു​ട​ക്കി​യ​ത്.
ആ​ലു​ങ്ക​ൽ​താ​ഴെ വോ​ട്ടിം​ഗ്
ആ​രം​ഭി​ച്ച​ത് മൂ​ന്നു മ​ണി​ക്കൂ​ർ വൈ​കി
ന​ട​വ​യ​ൽ: വോ​ട്ടിം​ഗ് മെ​ഷീ​ൻ ത​ക​രാ​ർ മൂ​ലം ന​ട​വ​യ​ൽ ആ​ലു​ങ്ക​ൽ​താ​ഴെ അ​ന്ധ പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ലെ ബൂ​ത്തി​ൽ പോ​ളിം​ഗ് ആ​രം​ഭി​ച്ച​തു മൂ​ന്നു മ​ണി​ക്കൂ​ർ വൈ​കി. രാ​വി​ലെ ഏ​ഴി​നു പോ​ളിം​ഗ് തു​ട​ങ്ങു​ന്ന​തി​നു മു​ന്പാ​ണ് യ​ന്ത്ര​ത്തി​ലെ കേ​ബി​ൾ ത​ക​രാ​റി​ലാ​യ​ത്. പ​ത്തോ​ടെ​യാ​ണ് വോ​ട്ടിം​ഗ് തു​ട​ങ്ങി​യ​ത്.
യ​ന്ത്രം ത​ര​റാ​റി​ലാ​യ​തു ക്യൂ​വി​ൽ നി​ന്ന​വ​രെ ബു​ദ്ധി​മു​ട്ടി​ച്ച​തി​നു പു​റ​മേ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യു​ള്ള വാ​ക്കേ​റ്റ​ത്തി​നും കാ​ര​ണ​മാ​യി.
ന​ട​വ​യ​ൽ എ​ൽ​പി സ്കു​ളി​ലെ 51-ാം ന​ന്പ​ർ ബൂ​ത്തി​ൽ വി​വി​പാ​റ്റ് മെ​ഷീ​ൻ ത​ക​രാ​റും ഏ​റെ നേ​രം വോ​ട്ടിം​ഗ് ത​ട​സ​പ്പെ​ടു​ത്തി. പൂ​താ​ടി, പ​ന​മ​രം, ന​ട​വ​യ​ൽ മേ​ഖ​ല​ക​ളി​ൽ പോ​ളിം​ഗ് സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു.
ത​രു​വ​ണ​യി​ൽ വാ​ക്കേ​റ്റം;
ക്യൂ​വി​ൽ വ​ല​ഞ്ഞ് വോ​ട്ട​ർ​മാ​ർ
വെ​ള്ള​മു​ണ്ട: ത​രു​വ​ണ ഗ​വ.​ഹൈ​സ്കൂ​ളി​ലെ 139ാം ന​ന്പ​ർ പോ​ളിം​ഗ് ബൂ​ത്തി​ൽ യ​ന്ത്ര​ത്ത​ക​രാ​ർ മൂ​ലം മൂ​ന്ന് ത​വ​ണ വോ​ട്ടിം​ഗ് ത​ട​സ​പ്പെ​ട്ടു. അ​ഞ്ച് മ​ണി​ക്കൂ​റോ​ളം വോ​ട്ടിം​ഗ് ത​ട​സ​പ്പെ​ട്ട​ത് നി​ര​വ​ധി​യാ​ളു​ക​ൾ വോ​ട്ടു ചെ​യ്യാ​തെ മ​ട​ങ്ങു​ന്ന​തി​നും ഇ​ട​യാ​ക്കി. വ​രി​നി​ന്നു മ​ടു​ത്ത ചി​ല​ർ ബ​ഹ​ളം വ​ച്ചു. ഇ​വ​രെ പോ​ലീ​സെ​ത്തി​യാ​ണ് ശാ​ന്ത​രാ​ക്കി​യ​ത്.
രാ​വി​ലെ ഏ​ഴി​നു മു​ന്പേ ബൂ​ത്തി​നു മു​ന്നി​ൽ വോ​ട്ട​വ​ർ​മാ​രു​ടെ നി​ര രൂ​പ​പ്പെ​ട്ടി​രു​ന്നു. പ​ക്ഷേ, യ​ന്ത്രം ത​ക​രാ​റി​ലാ​യ​തി​നാ​ൽ നി​ശ്ചി​ത സ​മ​യം പോ​ളിം​ഗ് തു​ട​ങ്ങാ​നാ​യി​ല്ല.
പീ​ന്നീ​ടു കൊ​ണ്ടു​വ​ന്ന യ​ന്ത്ര​വും പ​രീ​ക്ഷ​ണ ഘ​ട്ട​ത്തി​ൽ കേ​ടാ​യി. മൂ​ന്നാ​മ​തും യ​ന്ത്ര​മെ​ത്തി​ച്ചാ​ണ് 8.45 ന് ​വോ​ട്ടിം​ഗ് ആ​രം​ഭി​ച്ച​ത്. ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ യ​ന്ത്രം വീ​ണ്ടും ത​ക​രാ​റി​ലാ​യി. ഉച്ചക്കഴിഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് പു​തി​യ യ​ന്ത്ര​മെ​ത്തി​ച്ച് വോ​ട്ടിം​ഗ് പു​ന​രാ​രം​ഭി​ക്കാ​നാ​യ​ത്. വൈകിട്ട് ആ​റിന് ശേ​ഷം സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന വോ​ട്ട​ർ​മാ​ർ​ക്ക് സ്ലി​പ്പ് ന​ൽ​കു​ന്ന​തു സം​ബ​ന്ധി​ച്ചു വി​വി​ധ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​യി.
കൂ​ടു​ത​ൽ പോ​ലീ​സെ​ത്തി​യാ​ണ് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന മു​ഴു​വ​ൻ പേ​ർ​ക്കും വോ​ട്ട് ചെ​യ്യാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യ​ത്. രാ​ത്രി എ​ട്ടോ​ടെ​യാ​ണ് ഇ​വി​ടെ വോ​ട്ടിം​ഗ് അ​വ​സാ​നി​ച്ച​ത്.
കോ​റോം ജി​യു​പി സ്കൂ​ളി​ലെ 106-ാം ന​ന്പ​ർ ബൂ​ത്തി​ലും വെ​ള്ള​മു​ണ്ട ജി​യു​പി സ്കൂ​ളി​ലെ 121-ാം ന​ന്പ​ർ ബൂ​ത്തി​ലും രാ​വി​ലെ മു​ക്കാ​ൽ മ​ണി​ക്കൂ​ർ വൈ​കി​യാ​ണ് വോ​ട്ടിം​ഗ് തു​ട​ങ്ങി​യ​ത്.